ഉറങ്ങിക്കോളൂ, ഇന്ന് അവധിയാണ്....!  രണ്ട് ജില്ലകളിലെ മൂന്ന് താലൂക്കുകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമെന്ന് കളക്ടർ

2025-11-03T07:15:00 | By Susmitha Surendran

പത്തനംതിട്ട: ( www.truevisionnews.com ) ജില്ലയിലെ പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് ഇന്ന് (തിങ്കളാഴ്ച) 3 താലൂക്കുകൾക്ക് പ്രാദേശിക അവധി. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർമാർ ഉത്തരവിറക്കിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് കളക്ടർമാ‍ർ വ്യക്തമാക്കിയിട്ടുണ്ട്.

ക്രൈസ്‌തവ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പ്രഥമ ഭാരതീയനും 'പരിശുദ്ധ പരുമല തിരുമേനി' എന്ന് വിഖ്യാതനുമായ പരിശുദ്ധ ഗീവറുഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 123 -ാം ഓർമ്മപ്പെരുന്നാളാണ് ഇക്കുറി നടക്കുന്നത്.

പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ അധ്യക്ഷതയിൽ സർക്കാർതല ആലോചനായോഗം നടന്നിരുന്നു. പെരുന്നാളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഹരിതചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമായിരുന്നു.

വിവിധ ഡിപ്പോകളിൽനിന്ന് കെ എസ് ആർ ടി സിയുടെ പ്രത്യേക സർവീസുകൾ നടത്താനും, പഞ്ചായത്തിന്‍റെ സഹകരണത്തോടെ കുടിവെള്ളം വിതരണം ഉറപ്പാക്കാനും, റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്. വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

Content Highlight: local holiday 3 taluks today (Monday) connection Parumala Church festival district pathanamthitta

Next TV

Related Stories
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

Jul 23, 2026 07:33 PM

ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതി മുഹമ്മദ് അലിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയിലെ ജിദ്ദയില്‍ നിന്ന് പിടികൂടി. 2022ലെ കൊലപാതകത്തിലെ...

Read More >>
മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

Jul 23, 2026 07:16 PM

മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

മഴക്കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യത. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാത്ത പക്ഷം...

Read More >>
adimage
'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

Jul 23, 2026 07:12 PM

'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ. യുഡിഎഫ് സർക്കാർ...

Read More >>
ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

Jul 23, 2026 06:13 PM

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ പ്രതികളെ രക്ഷിക്കാൻ ഇടപെട്ടെന്ന എസ്ഐടി റിപ്പോർട്ടിനെ തുടർന്ന് എഡിജിപി എംആർ അജിത് കുമാറിനെ സർക്കാർ സസ്പെൻഡ്...

Read More >>
 ഇത് ആരുടെ പണി?  കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

Jul 23, 2026 05:55 PM

ഇത് ആരുടെ പണി? കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

കൊയിലാണ്ടി മുത്താമ്പി എംസിഎഫിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ചാക്കിൽ കെട്ടിയ പെരുമ്പാമ്പിനെ കണ്ടെത്തി. തലനാരിഴയ്ക്ക് കടിയേൽക്കാതെ...

Read More >>
Top Stories

adimage adimage
Entertainment News