---
title: "വല്ലാത്ത ക്രൂരത .....! ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട അക്രമി കസ്റ്റഡിയിൽ, യുവതി അതീവ ഗുരുതരാവസ്ഥയിൽ"
english_title: "The accused who pushed a woman onto the tracks from a moving train is in custody the woman is in a critical condition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324012/the-accused-who-pushed-a-woman-onto-the-tracks-from-a-moving-train-is-in-custody-the-woman-is-in-a-critical-condition"
published_at: "2025-11-02T22:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69078e639cde4_ddd.jpg"
keywords: []
---

# വല്ലാത്ത ക്രൂരത .....! ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട അക്രമി കസ്റ്റഡിയിൽ, യുവതി അതീവ ഗുരുതരാവസ്ഥയിൽ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട പ്രതി കസ്റ്റഡിയിൽ . ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശി സുരേഷ് ആണ് പിടിയിലായത്. ഇയാൾ മദ്യലഹരിയിലാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട പ്രതി കസ്റ്റഡിയിൽ . ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശി സുരേഷ് ആണ് പിടിയിലായത്. ഇയാൾ മദ്യലഹരിയിലാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. അയന്തി മേൽപ്പാലത്തിനു സമീപമാണ് സംഭവം. യുവതിയെ വർക്കലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. ആരോ തള്ളിയിട്ടതാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324012/the-accused-who-pushed-a-woman-onto-the-tracks-from-a-moving-train-is-in-custody-the-woman-is-in-a-critical-condition)