---
title: "ഒന്നാം ക്ലാസ് വിദ്യാർഥിക്ക് നേരെ ജാതീയ അധിക്ഷേപവും മർദ്ദനവും, പാന്റിനുള്ളിലേക്ക് തേളിനെ ഇട്ട് അധ്യാപകർ; കേസെടുത്ത് പൊലീസ്"
english_title: "himachal school teacher caste discrimination student abuse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324001/himachal-school-teacher-caste-discrimination-student-abuse"
published_at: "2025-11-02T21:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69077e2eed802_gg.jpg"
keywords: []
---

# ഒന്നാം ക്ലാസ് വിദ്യാർഥിക്ക് നേരെ ജാതീയ അധിക്ഷേപവും മർദ്ദനവും, പാന്റിനുള്ളിലേക്ക് തേളിനെ ഇട്ട് അധ്യാപകർ; കേസെടുത്ത് പൊലീസ്

> **Lead Summary:** **ഷിംല: ( **[www.truevisionnews.com]** )** ഹിമാചൽ പ്രദേശിലെ ഷിംലയിൽ സർക്കാർ സ്‌കൂളിലെ ദലിത് സമുദായക്കാരനായ വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിക്കുകയും പാന്റിനുള്ളിലേക്ക് തേളിനെ ഇടുകയും ആക്രമിക്കുകയും ചെയ്ത് പ്രധാനാധ്യാപകനും അധ്യാപകരും. ഷിംല ജില്ലയിലെ റോഹ്രു സബ് ഡിവിഷനിലെ ഖദ്ദാപാനി പ്രദേശത്തെ സർക്കാർ പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ക്രൂര മർദനത്തിനും ജാതി അധിക്ഷേപത്തിനും ഇരയായത്.

## Article Content

**ഷിംല: ( **[www.truevisionnews.com]** )** ഹിമാചൽ പ്രദേശിലെ ഷിംലയിൽ സർക്കാർ സ്‌കൂളിലെ ദലിത് സമുദായക്കാരനായ വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിക്കുകയും പാന്റിനുള്ളിലേക്ക് തേളിനെ ഇടുകയും ആക്രമിക്കുകയും ചെയ്ത് പ്രധാനാധ്യാപകനും അധ്യാപകരും. ഷിംല ജില്ലയിലെ റോഹ്രു സബ് ഡിവിഷനിലെ ഖദ്ദാപാനി പ്രദേശത്തെ സർക്കാർ പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ക്രൂര മർദനത്തിനും ജാതി അധിക്ഷേപത്തിനും ഇരയായത്.

പ്രധാനാധ്യാപകൻ ദേവേന്ദ്ര, അധ്യാപകരായ ബാബു റാം, കൃതിക ഠാക്കൂർ എന്നിവർ ഒരു വർഷമായി തന്റെ മകനെ പതിവായി മർദ്ദിക്കുന്നു എന്നാണ് പിതാവിന്റെ ആരോപണം. മർദനത്തിൽ കുട്ടിയുടെ ചെവിയിൽ നിന്ന് രക്തം വരുകയും ഒരു ഘട്ടത്തിൽ കർണപടം തകരാറിലാവുകയും ചെയ്തു.

അധ്യാപകർ മകനെ സ്കൂളിലെ ശുചിമുറിയിലേക്കു കൊണ്ടുപോയാണ് പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടതെന്ന് ഇവർ പറയുന്നു. മൂന്ന് അധ്യാപകർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ആൺകുട്ടിയുടെ വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റിയതിനും, അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾക്കും വിധേയമാക്കിയതിനാൽ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324001/himachal-school-teacher-caste-discrimination-student-abuse)