---
title: "സന്തോഷവാർത്ത....; മണ്ഡലകാലത്ത്  ദക്ഷിണറെയിൽവേ കേരളത്തിന് അഞ്ച് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു"
english_title: "Southern Railway announced special trains Mandala period."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323998/southern-railway-announced-special-trains-mandala-period"
published_at: "2025-11-02T21:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69077a551565b_train.jpg"
keywords: []
---

# സന്തോഷവാർത്ത....; മണ്ഡലകാലത്ത്  ദക്ഷിണറെയിൽവേ കേരളത്തിന് അഞ്ച് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു

> **Lead Summary:** മണ്ഡല കാലത്തോടനുബന്ധിച്ച് ദക്ഷിണറെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് പ്രത്യേക ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

## Article Content

മണ്ഡല കാലത്തോടനുബന്ധിച്ച് ദക്ഷിണറെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് പ്രത്യേക ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കൂടുതൽ സർവീസുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുണ്ട്. റിസർവേഷൻ നവംബർ നാലിന് രാവിലെ എട്ടുമണി മുതൽ പുതിയ ട്രെയിനുകളിൽ ബുക്കിങ് ആരംഭിക്കും.

611/06112 ചെന്നൈ എഗ്‌മോർ-കൊല്ലം-ചെന്നൈ എഗ്‌മോർ

നവംബർ 14നാണ് സർവീസ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11. 55ന് ചെന്നൈ എഗ്‌മോറിൽ നിന്ന് സർവീസ് ആരംഭിച്ച് പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്ത് എത്തുക. തിരിച്ച് ശനിയാഴ്ച രാത്രി 7.35 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ചെന്നൈ എഗ്‌മോറിൽ എത്തിച്ചേരും. 10 സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

എഗ്‌മോർ-കൊല്ലം പ്രത്യേക തീവണ്ടി ജനുവരി 16 വരെയും കൊല്ലം -എഗ്‌മോർ പ്രത്യേക തീവണ്ടി ജനുവരി 17 വരെയുമാണ് സർവീസ് നടത്തുക. ചെന്നൈ എഗ് മോർ, പെരമ്പൂർ, തിരുവള്ളൂർ, അറക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോട്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.

06113/06114 ചെന്നൈ സെൻട്രൽ-കൊല്ലം-ചെന്നൈ സെൻട്രൽ

നവംബർ 16 ഞായറാഴ്ച രാത്രി 11.50 ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.30 കൊല്ലത്ത് എത്തും. കൊല്ലത്ത് നിന്ന് തിങ്കളാഴ്ച വൈകീട്ട് 5.30 ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേന്ന് 11.30 ന് ചെന്നൈ സെൻട്രലിൽ എത്തും.

എം.ജി.ആർ സെൻട്രൽ, പെരമ്പൂർ, തിരുവള്ളൂർ, അറക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.

06119/06220 എം.ജി.ആർ സെൻട്രൽ-കൊല്ലം-എം.ജി.ആർ സെൻട്രൽ വീക്കിലി എക്‌സ്പ്രസ്

നവംബർ 19 ബുധനാഴ്ച വൈകീട്ട് 3.10 ന് എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.40 ന് കൊല്ലത്ത് എത്തും. ജനുവരി 21 വരെ 10 സർവീസുകളാണ് ഉണ്ടാവുക.

വ്യാഴാഴ്ച രാവിലെ 10.40 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം പുലർച്ചെ 3.30 ന് ചെന്നൈ എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. ജനുവരി 22 വരെ 10 സർവീസുകളാണ് നടത്തുക.

എം.ജി.ആർ സെൻട്രൽ, പെരമ്പൂർ, തിരുവള്ളൂർ, അറക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.

06127/06128 എം.ജി.ആർ സെൻട്രൽ-കൊല്ലം-എം.ജി.ആർ സെൻട്രൽ വീക്കിലി എക്‌സ്പ്രസ്

നവംബർ 20 വ്യാഴാഴ്ച രാത്രി 11.50ന് എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്തെത്തും. ജനുവരി 22 വരെ 10 സർവീസുകൾ നടത്തും. മടക്കവണ്ടി പിറ്റേദിവസം വൈകീട്ട് 6.30 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും.

വെള്ളിയാഴ്ച രാവിലെ 11.30 ന് എം.ജി.ആർ സെൻട്രലിൽ എത്തും. ജനുവരി 23 വരെ 10 സർവീസുകളാണ് നടത്തുക. എംജിആർ സെൻട്രൽ, പെമ്പൂർ, തിരുവള്ളൂർ, അറക്കോണം, കട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.

06117/06118 എം.ജി.ആർ സെൻട്രൽ-കൊല്ലം-എം.ജി.ആർ സെൻട്രൽ വീക്കിലി എക്‌സ്പ്രസ്

നവംബർ 22 ശനിയാഴ്ച രാത്രി 11.30 എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം വൈകീട്ട് 4.30 ന് കൊല്ലത്തെത്തും. ഞായറാഴ്ച കൊല്ലത്ത് നിന്ന് വൈകീട്ട് 6.30 ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11.30 ന് എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും.

10 സർവീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. എം.ജി.ആർ സെൻട്രൽ, പേരാമ്പൂർ, തിരുവള്ളൂർ, അറക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കോട്ടയം എന്നിവടങ്ങളിലായിരിക്കും സ്റ്റോപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323998/southern-railway-announced-special-trains-mandala-period)