---
title: "അയ്യോ പേടിയാവുന്നേ.... നീലിയെ വെല്ലുന്ന വമ്പൻ മേക്കോവറിൽ പാർവതിയുടെ ഹലോവീൻ ലുക്ക് "
english_title: "Halloween look Parvathy Thiruvoth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323996/halloween-look-parvathy-thiruvoth"
published_at: "2025-11-02T20:57:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69077a3e2681a_PARVATHY1.jpg"
keywords: []
---

# അയ്യോ പേടിയാവുന്നേ.... നീലിയെ വെല്ലുന്ന വമ്പൻ മേക്കോവറിൽ പാർവതിയുടെ ഹലോവീൻ ലുക്ക് 

> **Lead Summary:** ** ഒ**ക്ടോബർ 31-ന് ലോകമെമ്പാടുമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ പ്രധാനമായും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഹാലോവീൻ. ഇത് പുരാതനമായ ആചാരങ്ങളും ക്രിസ്ത്യൻ പാരമ്പര്യങ്ങളും ചേർന്ന ഒരു ആഘോഷമാണ് .

## Article Content

** ഒ**ക്ടോബർ 31-ന് ലോകമെമ്പാടുമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ പ്രധാനമായും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഹാലോവീൻ. ഇത് പുരാതനമായ ആചാരങ്ങളും ക്രിസ്ത്യൻ പാരമ്പര്യങ്ങളും ചേർന്ന ഒരു ആഘോഷമാണ് .

പ്രേതകൾ , മന്ത്രവാദിനികൾ, രാക്ഷസന്മാർ, കോമാളികൾ ,  സിനിമകളിലെ കഥാപ്രത്രങ്ങൾ എന്നിങ്ങനെ പേടിപെടുത്തുന്നതും രസകരവുമായ വേഷങ്ങൾ  മുതിർന്നവരും കുട്ടികളും അണിയുന്നു.

ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ താരം പാർവതി തിരുവോത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹാലോവീൻ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത് . ഒറ്റനോട്ടത്തിൽ കണ്ടാൽ പാർവതി ആണെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലുള്ള ലുക്കിലാണ് താരമുള്ളത് . ഓഫ് ഷോൾഡർ ബോഡി കോൺ ഉടുപ്പാണ് പാർവതി പുതിയ ലുക്കിനായി തിരഞ്ഞെടുത്തത്.

വസ്ത്രത്തിൽ കൂടുതലായും  ലെയ്സാണ് ഉപയോഗിച്ചിരിക്കുന്നത് . വിന്റേജ് ലുക്ക്‌ ചിത്രങ്ങൾ വസ്ത്രത്തിനു അനുസരിച്ച വെള്ള നിറത്തിൽ ഉള്ള അക്വാമറൈൻ ജ്വല്ലറികൾ ആണ് ധരിച്ചയിരിക്കുന്നത്. കണ്ണുകൾക്ക് ചുറ്റും റോസ് നിറത്തിൽ ഉള്ള ചായം പൂശിയത് കൂടുതൽ ആകർഷിക്കുന്നു .

വലതു  കണ്ണിന്റെ താഴ്ഭാഗത്ത് ഹല്ലോവീന്റെ  സൂചനയിൽ ഒരു ചിത്രം കൂടിയുണ്ടായിരുന്നു  . ചുണ്ടുകളിൽ ഡാർക്ക് റെഡ് ലിപ്സ്റ്റിക്ക് ഷെഡ് ആയിരുന്നു.   വൈറ്റ് ഹിൽസ് മോഡൽ ചപ്പൽ . മുടി നീളത്തിൽ ഒതുക്കി   പ്രത്യേക ആകൃതിയിലാണ്. ഫിലിം മേക്കറും  സ്റ്റൈലിസ്റ്റുമായ  അഭിനവാണ് പാർവതിയുടെ സ്റ്റൈലിഷ്  മനോഹരമായ  ചിത്രങ്ങൾ പകർത്തിയത് .  വിദി ഗോഡ എന്ന ഫോട്ടോഗ്രാഫർ ആണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323996/halloween-look-parvathy-thiruvoth)