---
title: "സഞ്ചരിക്കുന്ന ബിവറേജ് ....! വിദേശമദ്യം വരെ സഞ്ചിയിലുണ്ട്,  വില്പനക്കായി സൂക്ഷിച്ച മദ്യവും, മദ്യം വിറ്റു കിട്ടിയ പണവുമായി യുവാവ് പിടിയിൽ "
english_title: "Police arrest young man with foreign liquor stored for sale."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323993/police-arrest-young-man-with-foreign-liquor-stored-for-sale"
published_at: "2025-11-02T20:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6907713c450ff_madhyam.jpg"
keywords: []
---

# സഞ്ചരിക്കുന്ന ബിവറേജ് ....! വിദേശമദ്യം വരെ സഞ്ചിയിലുണ്ട്,  വില്പനക്കായി സൂക്ഷിച്ച മദ്യവും, മദ്യം വിറ്റു കിട്ടിയ പണവുമായി യുവാവ് പിടിയിൽ 

> **Lead Summary:** വില്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും, മദ്യം വിറ്റു കിട്ടിയ പണവുമായി യുവാവ് പൊലീസ് പിടിയിൽ . പുൽപ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടിൽ വീട്ടിൽ എം.ഡി ഷിബു വിനെയാണ് പുൽപള്ളി പൊലീസ് പിടികൂടിയത്.

## Article Content

വില്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും, മദ്യം വിറ്റു കിട്ടിയ പണവുമായി യുവാവ് പൊലീസ് പിടിയിൽ . പുൽപ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടിൽ വീട്ടിൽ എം.ഡി ഷിബു വിനെയാണ് പുൽപള്ളി പൊലീസ് പിടികൂടിയത്.

ശനിയാഴ്ച വൈകീട്ടോടെ വാടാനക്കവലയിൽ വെച്ചാണ് മദ്യവും പണവുമായി ഷിബുവിനെ പിടികൂടുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ 10 കുപ്പികളിലായി 5 ലിറ്റർ വിദേശമദ്യവും വിൽപ്പനയിലൂടെ നേടിയ 8500 രൂപയും ഉണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തി. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ടി.അനീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323993/police-arrest-young-man-with-foreign-liquor-stored-for-sale)