---
title: "ഇടിയോടിടി ....; നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റ് വാഹനങ്ങളിലിടിച്ച് അപകടം; ആറ് പേർക്ക് പരിക്ക് "
english_title: "Mannarkkad, Palakkad, Car loses control crashes other vehicles Six injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323992/mannarkkad-palakkad-car-loses-control-crashes-other-vehicles-six-injured"
published_at: "2025-11-02T20:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69076f2973636_accident.jpg"
keywords: []
---

# ഇടിയോടിടി ....; നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റ് വാഹനങ്ങളിലിടിച്ച് അപകടം; ആറ് പേർക്ക് പരിക്ക് 

> **Lead Summary:** പാലക്കാട് മണ്ണാർക്കാട് നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റ് വാഹനങ്ങളിലിടിച്ച് അപകടം . ആറ് പേർക്ക് പരിക്ക് പരിക്കേറ്റു. മൂന്ന് കാറുകളും ഓട്ടോയും സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സകൂട്ടർ യാത്രികയെ കാർ ഇടിച്ചുതെറിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

## Article Content

പാലക്കാട് മണ്ണാർക്കാട് നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റ് വാഹനങ്ങളിലിടിച്ച് അപകടം . ആറ് പേർക്ക് പരിക്ക് പരിക്കേറ്റു. മൂന്ന് കാറുകളും ഓട്ടോയും സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സകൂട്ടർ യാത്രികയെ കാർ ഇടിച്ചുതെറിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കാഞ്ഞിരപ്പുഴ പാലാപട്ടേയിൽ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ ആദ്യം എതിർദിശയിൽ വന്ന കാറിന്റെ വലതുവശത്ത് തട്ടുകയും തൊട്ടുപിന്നാലെ ഒരേദിശയിൽ സഞ്ചരിച്ചിരുന്ന ഓട്ടോയിലിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും ചെയ്തു. ഉടനേ വലത്തേക്ക് തിരിഞ്ഞ കാർ എതിർദിശയിൽ വന്നിരുന്ന സ്കൂട്ടർ യാത്രികയെയും ഇടിച്ചുതെറിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

സ്കൂട്ടർ യാത്രികയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323992/mannarkkad-palakkad-car-loses-control-crashes-other-vehicles-six-injured)