---
title: "ആഡംബരത്തിന്റെ അങ്ങേയറ്റം.....! സ്വര്‍ണ്ണ ടോയ്‌ലറ്റ് ലേലത്തിന്; പ്രാരംഭ വില 83കോടി"
english_title: "Gold toilet auction starting price 83 crores"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323981/gold-toilet-auction-starting-price-83-crores"
published_at: "2025-11-02T19:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6907672b7241e_goldkakkos.jpg"
keywords: []
---

# ആഡംബരത്തിന്റെ അങ്ങേയറ്റം.....! സ്വര്‍ണ്ണ ടോയ്‌ലറ്റ് ലേലത്തിന്; പ്രാരംഭ വില 83കോടി

> **Lead Summary:** ലോകശ്രദ്ധ നേടിയ ഒരു പ്രത്യേക കലാസൃഷ്ടി ലേലത്തിനെത്തുന്നു. സമ്പന്നതയുടെയും ആഢംബരത്തിന്റെയും പ്രതീകമായ പൂര്‍ണമായും സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച കക്കൂസ് ആണ് വന്‍ തുകക്ക് ലേലത്തില്‍ വെച്ചിരിക്കുന്നത്. ഇറ്റാലിയന്‍ കലാകാരനായ മൗറീസിയോ കാറ്റെലാന്‍ നിര്‍മിച്ച ഈ കക്കൂസിന് ആവട്ടെ 83കോടി രൂപക്കാണ് ലേലം ആരംഭിക്കുക.

## Article Content

ലോകശ്രദ്ധ നേടിയ ഒരു പ്രത്യേക കലാസൃഷ്ടി ലേലത്തിനെത്തുന്നു. സമ്പന്നതയുടെയും ആഢംബരത്തിന്റെയും പ്രതീകമായ പൂര്‍ണമായും സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച കക്കൂസ് ആണ് വന്‍ തുകക്ക് ലേലത്തില്‍ വെച്ചിരിക്കുന്നത്. ഇറ്റാലിയന്‍ കലാകാരനായ മൗറീസിയോ കാറ്റെലാന്‍ നിര്‍മിച്ച ഈ കക്കൂസിന് ആവട്ടെ 83കോടി രൂപക്കാണ് ലേലം ആരംഭിക്കുക.

‘അമേരിക്ക’ എന്ന് പേരിട്ടുള്ള ഈ സ്വര്‍ണ ടോയിലറ്റ് ന്യൂയോര്‍ക്കിലെ പ്രശസ്തമായ ഗഗ്ഗന്‍ഹൈം മ്യൂസിയത്തില്‍ ഏഴ് വര്‍ഷത്തോളം പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ചിരുന്നു. മ്യൂസിയം അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ഇതിന്റെ ഉപയോഗം അനുവദിച്ചിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

ആഗോള വിപണിയിലെ സ്വര്‍ണത്തിന്റെ വില അനുസരിച്ച് ലേല ദിവസം വിലയില്‍ വ്യത്യാസമുണ്ടാകാം. അമിതമായ സമ്പത്തിനെ പ്രതിനിധീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആക്ഷേപഹാസ്യേനയാണ് കലാകാരന്‍ നിര്‍മിതിക്ക് അമേരിക്ക എന്ന് പേരിട്ടതെന്നാണ് സോത്ത് ബീസ് വെബ്സൈറ്റ് പറയുന്നത്.

18 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് ടോയ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ 18 ന് വൈകുന്നേരം 7 മണിക്ക് ന്യൂയോര്‍ക്കിലെ സോത്ത്ബിയുടെ ആസ്ഥാനത്താണ് ലേലം വിളി നടക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323981/gold-toilet-auction-starting-price-83-crores)