---
title: "ലഹരിയില്ലാതെ പറ്റില്ലേ? രാസ ലഹരിയുമായി കോഴിക്കോട് സ്വദേശികളായ നാല്  യുവാക്കൾ എക്‌സൈസ് പിടിയിൽ"
english_title: "Four youths from Kozhikode arrested excise possessing chemical drugs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323979/four-youths-from-kozhikode-arrested-excise-possessing-chemical-drugs"
published_at: "2025-11-02T19:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690763a979fca_arrest.jpg"
keywords: []
---

# ലഹരിയില്ലാതെ പറ്റില്ലേ? രാസ ലഹരിയുമായി കോഴിക്കോട് സ്വദേശികളായ നാല്  യുവാക്കൾ എക്‌സൈസ് പിടിയിൽ

> **Lead Summary:** **കൊച്ചി : ( www.truevisionnews.com**) കൊച്ചിയില്‍ രാസ ലഹരിയുമായി നാല് പേര്‍ എക്‌സൈസ് പിടിയില്‍. കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്ന് 70ഗ്രാം എംഡിഎംയും രണ്ട് ഗ്രാം കഞ്ചാവും പിടികൂടി. ബംഗളുരുവില്‍ നിന്നാണ് പ്രതികള്‍ മയക്കു മരുന്ന് എത്തിക്കുന്നത്.

## Article Content

**കൊച്ചി : ( www.truevisionnews.com**) കൊച്ചിയില്‍ രാസ ലഹരിയുമായി നാല് പേര്‍ എക്‌സൈസ് പിടിയില്‍. കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്ന് 70ഗ്രാം എംഡിഎംയും രണ്ട് ഗ്രാം കഞ്ചാവും പിടികൂടി. ബംഗളുരുവില്‍ നിന്നാണ് പ്രതികള്‍ മയക്കു മരുന്ന് എത്തിക്കുന്നത്.

തുടര്‍ന്ന് കൊച്ചിയില്‍ വെച്ച് വില്‍പ്പന നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.

*ലഹരി ഉപയോഗത്തിന്റെ പ്രധാന ദോഷവശങ്ങൾ*

ശാരീരിക പ്രശ്നങ്ങൾ: തലച്ചോറ്, ഹൃദയം, കരൾ, വൃക്കകൾ തുടങ്ങിയ ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുന്നു. കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും കാരണമാകാം.

മാനസിക പ്രശ്നങ്ങൾ: ഓർമ്മക്കുറവ്, ശ്രദ്ധയില്ലായ്മ, കടുത്ത ആകാംക്ഷ, ഭയം, സംശയം, വിഷാദം, സ്വബോധം നഷ്ടമാകൽ.

സാമൂഹിക പ്രശ്നങ്ങൾ: കുടുംബബന്ധങ്ങളിലെ തകർച്ച, ജോലി/പഠനരംഗത്തെ മോശം പ്രകടനം, സാമ്പത്തിക പ്രശ്നങ്ങൾ, നിയമപരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത.

അപകടങ്ങൾ: ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നത് പോലെയുള്ള അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നത്.

ആക്രമങ്ങൾ: ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങളും വർദ്ധിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323979/four-youths-from-kozhikode-arrested-excise-possessing-chemical-drugs)