---
title: "സുഹൃത്തുക്കൾക്കൊപ്പം വിനോദത്തിനെത്തി, തോട്ടിൽ ഇറങ്ങിയ യുവാവ് കയത്തിൽ അകപ്പെട്ട് മുങ്ങി മരിച്ചു"
english_title: "tourist drowns in idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323969/tourist-drowns-in-idukki"
published_at: "2025-11-02T18:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69074f732473b_tydt.jpg"
keywords: []
---

# സുഹൃത്തുക്കൾക്കൊപ്പം വിനോദത്തിനെത്തി, തോട്ടിൽ ഇറങ്ങിയ യുവാവ് കയത്തിൽ അകപ്പെട്ട് മുങ്ങി മരിച്ചു

> **Lead Summary:** **ഇടുക്കി: ( **[www.truevisionnews.com]** ) ** ഇടുക്കിയിൽ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. പീരുമേട് തട്ടത്തികാനത്തിന് സമീപം തോട്ടിലെ കയത്തിൽ അകപ്പെട്ടാണ് വിനോദസഞ്ചാരി മരിച്ചത്. സുഹൃത്തുക്കൾ ഒപ്പം പീരുമേട്ടിൽ എത്തിയതാണ് മഹേഷ്. ഇവിടെ സ്വകാര്യ റിസോട്ടിൽ തങ്ങിയതിന് ശേഷം സമീപത്തുള്ള തോട്ടിൽ ഇറങ്ങിയ സമയത്ത് കയത്തിൽ അകപ്പെടുകയായിരുന്നു.

## Article Content

**ഇടുക്കി: ( **[www.truevisionnews.com]** ) ** ഇടുക്കിയിൽ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. പീരുമേട് തട്ടത്തികാനത്തിന് സമീപം തോട്ടിലെ കയത്തിൽ അകപ്പെട്ടാണ് വിനോദസഞ്ചാരി മരിച്ചത്. സുഹൃത്തുക്കൾ ഒപ്പം പീരുമേട്ടിൽ എത്തിയതാണ് മഹേഷ്. ഇവിടെ സ്വകാര്യ റിസോട്ടിൽ തങ്ങിയതിന് ശേഷം സമീപത്തുള്ള തോട്ടിൽ ഇറങ്ങിയ സമയത്ത് കയത്തിൽ അകപ്പെടുകയായിരുന്നു.

ഈ സമയം ഇതുവഴി വന്ന സമീപത്തെ കോളേജിലെ വിദ്യാർത്ഥികളാണ് മഹേഷ് അപകടത്തിൽപെട്ടത് കണ്ടത്. ഉടൻ തന്നെ പീരുമേട് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് അധികൃത സ്ഥലത്തെത്തി കയത്തിൽ നിന്നും ഇയാളെ രക്ഷിച്ച് പീരുമേട്ടിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

മറ്റൊരു സംഭവത്തിൽ ചിറ്റൂരിൽ കാണാതായ പതിനാലുകാരനായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. മൂത്തയാളായ രാമന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളാണ് ഇരട്ടകളായ രാമനും ലക്ഷ്മണനും. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. ലക്ഷ്മണന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് രാമനും ലക്ഷ്മണനും. ഇരട്ടക്കുട്ടികളായ ഇവരെ ഇന്നലെ വൈകിട്ട് മുതലാണ് വീട്ടിൽ നിന്നും കാണാതായത്. ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു ഇരുവർക്കും. പതിവുപോലെ വീട്ടിൽ നിന്നും പോയ ഇവർ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. തുടർന്നാണ് ഇവരെ കാണാതായത്. ചിറ്റൂർ ശിവൻകോവിലിലെ കുളത്തിലാണ് ഒരു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവർക്കും നീന്തലറിയില്ല. കുളിക്കാനല്ല, മീൻ പിടിക്കാനിറങ്ങിയതായിരിക്കും എന്നാണ് പൊലീസിന്റെ സംശയം. പ്രദേശത്ത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. ഒരാൾ അപകടത്തിൽപെട്ടപ്പോൾ അടുത്തെയാൾ രക്ഷിക്കാൻ ശ്രമിച്ചതാകാം എന്ന അനുമാനവും പുറത്തുവരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323969/tourist-drowns-in-idukki)