---
title: "കാർ നിയന്ത്രണം വിട്ട് കിള്ളിയാറിലേക്ക് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക് "
english_title: "Accident Car loses control Nedumangad, falls into Killiyar river."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323959/accident-car-loses-control-nedumangad-falls-into-killiyar-river"
published_at: "2025-11-02T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69073a7a00863_accident.jpg"
keywords: []
---

# കാർ നിയന്ത്രണം വിട്ട് കിള്ളിയാറിലേക്ക് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക് 

> **Lead Summary:** **തിരുവനന്തപുരം: ** നെടുമങ്ങാട് നിയന്ത്രണം വിട്ട കാർ കിള്ളിയാറിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. 15 അടിയോളം താഴ്ച്ചയിലേക്കാണ് കാർ മറിഞ്ഞത്.

## Article Content

**തിരുവനന്തപുരം: ** നെടുമങ്ങാട് നിയന്ത്രണം വിട്ട കാർ കിള്ളിയാറിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. 15 അടിയോളം താഴ്ച്ചയിലേക്കാണ് കാർ മറിഞ്ഞത്.

മഞ്ച സ്വദേശികളായ ആദിത്യനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. ഫയർ ഫോഴ്സും നാട്ടുക്കാരും ചേർന്ന് ഇരുവരെയും രക്ഷിക്കുകയായിരുന്നു.

*അപകടസാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:*

അടിയന്തിര സഹായം തേടുക: പരിക്കേറ്റവർ ഉണ്ടെങ്കിൽ ഉടൻ തന്നെ പോലീസിനെയോ (Police - 100), ആംബുലൻസിനെയോ (Ambulance - 102), ഫയർഫോഴ്സിനെയോ (Fire - 101) വിളിച്ച് സഹായം അഭ്യർത്ഥിക്കുക.

സ്ഥലം സുരക്ഷിതമാക്കുക: കഴിയുമെങ്കിൽ അപകടസ്ഥലം കൂടുതൽ അപകടങ്ങൾ ഉണ്ടാകാത്ത രീതിയിൽ സുരക്ഷിതമാക്കുക (ഉദാഹരണത്തിന്, വാഹനാപകടമാണെങ്കിൽ മുന്നറിയിപ്പ് ലൈറ്റുകൾ ഇടുക).

വിവരങ്ങൾ നൽകുക: നിങ്ങൾ വിളിക്കുമ്പോൾ, എവിടെയാണ് സംഭവം നടന്നത്, എന്താണ് സംഭവിച്ചത്, എത്ര പേർക്ക് പരിക്കേറ്റു തുടങ്ങിയ പ്രധാന വിവരങ്ങൾ വ്യക്തമായി നൽകുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323959/accident-car-loses-control-nedumangad-falls-into-killiyar-river)