---
title: "'വയറുവേദന, ഛർദ്ദി, വയറിളക്കം': മദ്രസയിലെ നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു "
english_title: "About 100 students at a private residential madrasa have contracted food poisoning."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323953/about-100-students-at-a-private-residential-madrasa-have-contracted-food-poisoning"
published_at: "2025-11-02T16:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690733e5eb564_food_posision.jpg"
keywords: []
---

# 'വയറുവേദന, ഛർദ്ദി, വയറിളക്കം': മദ്രസയിലെ നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

> **Lead Summary:** **കൊൽക്കത്ത: ** സ്വകാര്യ റെസിഡൻഷ്യൽ മദ്രസയിലെ ഏകദേശം നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധ. പശ്ചിമ ബംഗാളിലെ പൂർവ്വ ബർദ്വാൻ ജില്ലയിലാണ് സംഭവം. ഓസ്ഗ്രാമിലെ പിച്കുരി നവാബിയ മദ്രസയിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

## Article Content

**കൊൽക്കത്ത: ** സ്വകാര്യ റെസിഡൻഷ്യൽ മദ്രസയിലെ ഏകദേശം നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധ. പശ്ചിമ ബംഗാളിലെ പൂർവ്വ ബർദ്വാൻ ജില്ലയിലാണ് സംഭവം. ഓസ്ഗ്രാമിലെ പിച്കുരി നവാബിയ മദ്രസയിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

ശനിയാഴ്ച രാവിലെയോടെയാണ് അസുഖം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഏകദേശം 7-8 വിദ്യാർത്ഥികൾക്കാണ് ആദ്യം വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

പിന്നീട് രോഗം ബാധിച്ച വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. മദ്രസ അധികൃതർ ആദ്യം കുട്ടികളെ ഗുസ്കാര പ്രൈമറി ഹെൽത്ത് സെന്‍ററിലേക്ക് മാറ്റി. രാത്രിയോടെ കൂടുതൽ ചികിത്സയ്ക്കായി അവരെ ബർദ്വാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഏകദേശം 100 വിദ്യാർത്ഥികളെ ഒരേസമയം ഛർദ്ദി, വയറിളക്കം, വയറുവേദന എന്നീ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചതായി ബർദ്വാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർവൈസർ തപസ് ഘോഷ് സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323953/about-100-students-at-a-private-residential-madrasa-have-contracted-food-poisoning)