---
title: "മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് വൃദ്ധനെ കൊലപ്പെടുത്തി; രണ്ടുപേർ പിടിയിൽ"
english_title: "Elderly man murdered on suspicion of practicing witchcraft two arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323929/elderly-man-murdered-on-suspicion-of-practicing-witchcraft-two-arrested"
published_at: "2025-11-02T14:06:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690718785184b_hhhy.jpg"
keywords: []
---

# മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് വൃദ്ധനെ കൊലപ്പെടുത്തി; രണ്ടുപേർ പിടിയിൽ

> **Lead Summary:** **ഭുവനേശ്വർ : ( **[www.truevisionnews.com]** )** ഒഡിഷയിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് വയോധികനെ കൊലപ്പെടുത്തി. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ചന്ദക ഏരിയയിൽ കഴിഞ്ഞ മാസമായിരുന്നു സംഭവം. വെള്ളിയാഴ്ച ചന്ദക സംരക്ഷണവന മേഖലയിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

## Article Content

**ഭുവനേശ്വർ : ( **[www.truevisionnews.com]** )** ഒഡിഷയിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് വയോധികനെ കൊലപ്പെടുത്തി. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ചന്ദക ഏരിയയിൽ കഴിഞ്ഞ മാസമായിരുന്നു സംഭവം. വെള്ളിയാഴ്ച ചന്ദക സംരക്ഷണവന മേഖലയിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

അസ്ഥികൂടത്തിനൊപ്പം ലഭിച്ച കഴുത്തിലെ ആഭരണത്തിന്റെ അടിസ്ഥാനത്തിൽ ബൽറാം ദിയോഗ് എന്നയാളാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ മകൻ തിരിച്ചറിഞ്ഞതായി ഭുവനേശ്വർ-കട്ടക്ക് പൊലീസ് കമീഷണർ എസ് ദേവ് ദത്ത സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സെപ്തംബർ 30 രാത്രി മുതൽ ബൽറാമിനെ കാണാതായിരുന്നു. തന്റെ കൃഷിയിടത്തിൽ കാവൽ നിൽക്കാൻ ബൽറാം പിന്നീട് തിരിച്ചെത്തിയില്ല. ബൽറാമിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ മൃതദേഹം കാട്ടിൽ കുഴിച്ചിടുകയും സാധനങ്ങൾ അടുത്തുള്ള കുളത്തിൽ ഉപേക്ഷിച്ചെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

മറ്റൊരു സംഭവത്തിൽ ഓഫീസിലെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹപ്രവർത്തകന്റെ അടിയേറ്റ് 41-കാരനായ യുവാവ് മരിച്ചു. ചിത്രദുർഗ സ്വദേശിയായ ഭീമേശ് ബാബു (41) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്.

രാത്രി ഷിഫ്റ്റിലുണ്ടായിരുന്ന ഭീമേശും ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ സൊമാല വംശിയും (24) തമ്മിൽ ലൈറ്റ് അണയ്ക്കുന്നതിനെച്ചൊല്ലി രൂക്ഷമായ വാഗ്വാദം ഉണ്ടായി. തുടർന്ന്, ദേഷ്യം നിയന്ത്രിക്കാനാവാതെ വംശി, ഓഫീസിലുണ്ടായിരുന്ന ഡംബെൽ ഉപയോഗിച്ച് ഭീമേശിന്റെ നെറ്റിയിൽ ശക്തമായി അടിക്കുകയായിരുന്നു.

അടിയേറ്റ ഭീമേശ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ബെംഗളൂരുവിൽ വാടകക്കെടുത്ത ഓഫീസിനുള്ളിൽവെച്ചാണ് ദാരുണമായ സംഭവം നടന്നത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, സിനിമ ഷൂട്ടിങ് വീഡിയോകൾ സൂക്ഷിക്കുന്ന 'ഡാറ്റാ ഡിജിറ്റൽ ബാങ്ക്' എന്ന കമ്പനിയുടെ ഓഫീസിൽ പുലർച്ചെ 1:30 ഓടെയാണ് കൊലപാതകം നടന്നത്.

പ്രതിയായ സൊമാല വംശി ഗോവിന്ദരാജ് നഗർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി. വംശിക്കെതിരെ കൊലപാതകത്തിന് കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323929/elderly-man-murdered-on-suspicion-of-practicing-witchcraft-two-arrested)