---
title: "പഴമയുടെ പ്രകൃതി ഒരുക്കിയ കാഴ്ചകൾ; തിരക്കുകൾക്കിടയിൽ ഒരു യാത്ര 'വിളക്കുമാട'ത്തിലേക്ക് ആയാലോ..."
english_title: "Travel Kottayam Lighthouse "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323926/travel-kottayam-lighthouse"
published_at: "2025-11-02T13:55:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690715e46b8de_vilakkumadam.jpg"
keywords: []
---

# പഴമയുടെ പ്രകൃതി ഒരുക്കിയ കാഴ്ചകൾ; തിരക്കുകൾക്കിടയിൽ ഒരു യാത്ര 'വിളക്കുമാട'ത്തിലേക്ക് ആയാലോ...

> **Lead Summary:** **കോട്ടയം: ** യാത്രകൾ പോകാൻ ആരാണ് ആഗ്രഹിക്കാത്തത്. തിരക്കുകൾ കൊണ്ട് വലിഞ്ഞുമുറുക്കിയ ജീവിതത്തിൽ ഒരു മണിക്കൂറെങ്കിലും ഒന്ന് ശാന്തമായി ഇരിക്കാൻ ആഗ്രഹിക്കുന്നവരാവും നമ്മളിൽ ഭൂരിഭാഗം ആളുകളും.

## Article Content

**കോട്ടയം: ** യാത്രകൾ പോകാൻ ആരാണ് ആഗ്രഹിക്കാത്തത്. തിരക്കുകൾ കൊണ്ട് വലിഞ്ഞുമുറുക്കിയ ജീവിതത്തിൽ ഒരു മണിക്കൂറെങ്കിലും ഒന്ന് ശാന്തമായി ഇരിക്കാൻ ആഗ്രഹിക്കുന്നവരാവും നമ്മളിൽ ഭൂരിഭാഗം ആളുകളും.

യാത്രകളെ അത്രയേറെ ഇഷ്ടപ്പെടുന്നവർക്കും ഓടിത്തീർന്നുപോകുന്ന സമയത്തിന്റെ ഇടയിൽ അൽപനേരം ഇഷ്ടപ്പെട്ടവർക്കൊപ്പം ചിലവഴിക്കാനും എങ്കിൽ ഒരു സ്ഥലത്തേക്ക് വിട്ടാലോ... വേറെ എവിടെക്കുമല്ല കോട്ടയം ജില്ലയിലെ വിളക്കുമാത്തിലേക്ക് ഈ യാത്ര.

കോട്ടയം ജില്ലയിലെ മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ഒരു ഗ്രാമാണ് വിളക്കുമാടം. ദേശീയ തീർത്ഥാടനകേന്ദ്രം ഭരണങ്ങാനത്തിനു സമീപത്താണ് ഈ ഗ്രാമം. പാലായിൽ നിന്നും 10 കിലോമീറ്റർ മാത്രമാണ് ഇവിടെക്കുള്ള ദൂരം.

300 വർഷം പഴക്കമുള്ള നെല്ലറ ആണ് വിളക്കുമാടം പ്രൗഢിയുടെ പ്രതീകമായി തല ഉയർത്തി നിൽക്കുന്ന പഴമയുടെ ഗോപുരമായ വിളക്കുമാടത്തിന്റെ നെല്ലറ . ഗ്രാമീണ ഭംഗിയുടെ വസന്തത്തെയെടുത്തു കാണിക്കുന്ന സ്ഥലം കൂടിയാണ് വിളക്കുമാടം.

കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന നെൽപ്പാടത്തിൻറെ അരികിൽ ചെങ്കല്ലിന്റെ കരുത്തിൽ നില്കുന്നതാണ് ഈ നെല്ല് അറയുടെ സവിഷേത . മല്ലികശ്ശേരി ഗ്രാമത്തിന്റെ ഒത്തനടുക്ക് നിൽക്കുന്ന പഴമയുടെ നെല്ലറ ഒരു കാലത്ത് ടൺ കണക്കിന് നെല്ല് സംഭരിച്ചയിരുന്ന അറയായിരുന്നു. കൊട്ടാരത്തിന്റെ രൂപത്തിലായത് കൊണ്ട് ചില നാട്ടുകാർ ഇതിനെ മേട എന്ന വിളിക്കുന്നു.

300 വർഷംപഴക്കമുള്ള നെല്ല് അറ ( മേട ) എന്നാണ് വിളി പേര് . ധാന്യങ്ങൾ, കൃഷിക്ക് ആവിശ്യമായ സാധനങ്ങൾ സൂക്ഷിക്കുന്നതിന് ഒരു മേട അത് ആയിരുന്നു. മേടയുടെ ഇരുവശത്തും പഴയ രീതിയിൽ ഉള്ള തടികൊണ്ട് നിർമിച്ച വാതിലുകൾക്ക് മണിച്ചിത്രത്താഴിന്റെ രൂപത്തിലാണ് പുട്ട് നിർമിച്ചിട്ടുള്ളത്.

തടി പണി കൊണ്ട് ആണ് മെടയുടെ മൊത്തം നിർമ്മാണവും. ചുമന്ന കെട്ട് കല്ല് കൊണ്ടാണ് പുറം ആകൃതി നിർമിച്ച ഇരിക്കുന്നത്. തൊട്ട് അടുത്തായിട്ട് അതിമനോഹരമായ ഒരു പുഴ സ്ഥിതിചെയ്യുന്നതിനാൽ സ്ഥലത്തെ കൂടുതൽ മനോഹരമാക്കുന്നു.

ഈ പുഴയിൽ നിന്നാണ് മേടയുടെ ആവിശ്യത്തിന് ആയി കല്ലുകൾ ശേഖരിച്ചിരിക്കുന്നത് . ഇത്രയും വർഷത്തിന്റെ പഴക്കം കെട്ടിടത്തിനുണ്ടെങ്കിലും പഴമയുടെ പുതുമ ഇന്നും നിലനിൽക്കുന്നുണ്ട്. പഴയകാലത്തിന്റെ ഭംഗിതേടി ഇറങ്ങുന്നവർക്ക് ഈ കൊട്ടാരം എന്നും ഒരു അതിശയം തന്നെയാകും. കൊത്തുപണികൾക്കിടയിൽ തണുപ്പ് തങ്ങി നിൽക്കുന്നതിനാൽ ഉള്ളിൽ പ്രവേശിക്കുന്നവർക്ക് മനസിനും ശരീരത്തിനും ഒരു പുത്തനുണർവേകാനും ഈ ഇടത്തിന് സാധിക്കും.

നിലവിൽ സോഷ്യൽ മീഡിയ വഴി വീഡിയോ റീൽസ് കണ്ട് നിരവധി ആളുകളാണ് ഈ സ്ഥലം സന്ദർശിക്കാൻ ദിവസേന വരുന്നത് . പഴമ നിലനിൽക്കുന്നതിനാൽ പുതുതലമുറയുടെ ഏസ്തെറ്റിക് രൂപത്തിലുള്ള ചിത്രങ്ങൾ എടുക്കാനും കല്ല്യാണ ഫോട്ടോകൾ എടുക്കാനും ,ആൽബം ഷൂട്ട് എടുക്കാനും ഇവിടേക്ക് തേടി എത്തുന്നവരുമുണ്ട്. വൈകുന്നേരങ്ങളിൽ വീശുന്ന കാറ്റിൽ നെല്ല് പാടങ്ങൾ കാണാൻ പ്രത്യേക ഭംഗിയാണ്. ഒരിക്കലെങ്കിലും ഇവിടെ വന്ന് ഈ പഴമയുടെ പ്രകൃതി ഒരുക്കിയ കാഴ്ചകൾ കണ്ട് മടങ്ങണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323926/travel-kottayam-lighthouse)