---
title: "കണ്ണൂർ പയ്യാമ്പലം തീരത്ത് തിരയിൽപ്പെട്ട്  മൂന്ന് യുവാക്കൾ മരിച്ചു; അപകടം കുളിക്കുന്നതിനിടെ"
english_title: "Two people died in a wave at Payyambalam beach in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323923/two-people-died-in-a-wave-at-payyambalam-beach-in-kannur"
published_at: "2025-11-02T13:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690714b139bdf_drowed.jpg"
keywords: []
---

# കണ്ണൂർ പയ്യാമ്പലം തീരത്ത് തിരയിൽപ്പെട്ട്  മൂന്ന് യുവാക്കൾ മരിച്ചു; അപകടം കുളിക്കുന്നതിനിടെ

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ പയ്യാമ്പലം തീരത്ത് തിരയിൽ പെട്ട് മൂന്ന് യുവാക്കൾ മരിച്ചു. കർണാടക സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ബാം​ഗ്ലൂരിൽ നിന്നുള്ള ‍ഡോക്ടർമാരടങ്ങിയ എട്ടം​ഗ സംഘമാണ് 12 മണിയോടെ കുളിക്കാനെത്തിയത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ പയ്യാമ്പലം തീരത്ത് തിരയിൽ പെട്ട് മൂന്ന് യുവാക്കൾ മരിച്ചു. കർണാടക സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ബാം​ഗ്ലൂരിൽ നിന്നുള്ള ‍ഡോക്ടർമാരടങ്ങിയ എട്ടം​ഗ സംഘമാണ് 12 മണിയോടെ കുളിക്കാനെത്തിയത്.

കുളിക്കുന്നതിനിടെ മൂന്നുപേർ തിരയിൽ പെടുകയായിരുന്നു. അപകടമേഖലയായിരുന്നിട്ട് പോലും ജാ​ഗ്രത കൂടാതെ കടലിലിറങ്ങിയതിനാലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ട് പേരെ കരക്കടുപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൂന്നാമത്തയാളുടെ മൃതദേഹം തിരച്ചലിനിടെ കണ്ടെത്തുകയായിരുന്നു .  അപകടങ്ങൾ‍ പതിവായ മേഖലയിലാണ് ഇവർ കുളിക്കാനിറങ്ങിയത്. അപകട സാധ്യത മുൻനിർത്തി കടലിലിറങ്ങരുതെന്ന മുന്നറിയിപ്പിനെ അവ​ഗണിച്ചെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323923/two-people-died-in-a-wave-at-payyambalam-beach-in-kannur)