---
title: " നാടൻ ഫുഡ് വേണ്ട, ഇന്ന് രാത്രി 'ഫ്രൈഡ് റൈസ്' വീട്ടിൽ ഉണ്ടാക്കാം"
english_title: "fried rice easy racipe "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323915/fried-rice-easy-racipe"
published_at: "2025-11-02T13:04:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69070d9348669_fy.jpg"
keywords: []
---

#  നാടൻ ഫുഡ് വേണ്ട, ഇന്ന് രാത്രി 'ഫ്രൈഡ് റൈസ്' വീട്ടിൽ ഉണ്ടാക്കാം

> **Lead Summary:** ** ** ചൈനയിൽ നിന്നും നമ്മുടെ നാട്ടിലേക്കെത്തിയ ഒരു വിഭവമാണ് ഫ്രൈഡ് റൈസ്. ചിക്കൻ ഫ്രൈഡ് റൈസ്, എഗ്ഗ് ഫ്രൈഡ് റൈസ്, മിക്സഡ് ഫ്രൈഡ് റൈസ് , വെജിറ്റേറിയന്സിന് വെജ് ഫ്രൈഡ് റൈസ് എന്നിങ്ങനെ പലതരം വൈറൈറ്റികൾ ഉണ്ട് .

## Article Content

** ** ചൈനയിൽ നിന്നും നമ്മുടെ നാട്ടിലേക്കെത്തിയ ഒരു വിഭവമാണ് ഫ്രൈഡ് റൈസ്. ചിക്കൻ ഫ്രൈഡ് റൈസ്, എഗ്ഗ് ഫ്രൈഡ് റൈസ്, മിക്സഡ് ഫ്രൈഡ് റൈസ് , വെജിറ്റേറിയന്സിന് വെജ് ഫ്രൈഡ് റൈസ് എന്നിങ്ങനെ പലതരം വൈറൈറ്റികൾ ഉണ്ട് .

ഒരു തവണയെങ്കിലും ഫ്രൈഡ് റൈസിന്റെ രുചി അറിഞ്ഞിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും . വ്യത്യസ്തമായ സോസുകളും വിവിധ പച്ചക്കറികളും ചിക്കനും ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവം വീട്ടിൽ തന്നെ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ...

ചേരുവകൾ

ബസ്മതി അരി

ക്യാപ്സിക്കം

കാരറ്റ്

ബീൻസ്

സവാള

വെളുത്തുള്ളി

പച്ചമുളക്

സ്പ്രിങ് ഒനിയൻ (ഉണ്ടെങ്കിൽ)

ചിക്കൻ

മുട്ട

സൺഫ്ലവർ ഓയിൽ

കരുമുളക് പൊടി

സോയ സോസ്

ചില്ലി സോസ്

ടൊമാറ്റോ സോസ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച്‌ എണ്ണ ചൂടാക്കുക. ചൂടായ എണ്ണയിൽ ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് മൂപ്പിക്കുക. ശേഷം അരിഞ്ഞ ബീൻസും കാരറ്റും ചേർത്ത് വഴറ്റുക.

അവ ചെറുതായി വാടി വരുമ്പോൾ ചെറുതായി അരിഞ്ഞ സവാളയും ക്യാപ്സിക്കവും ചേർത്ത് ഒന്നുകൂടെ നന്നായി വഴറ്റി അതിലേക്ക് ഉപ്പും കുരുമുളകും ചേർക്കുക, പിന്നീട് വേവിച്ച എല്ലില്ലാത്ത ചിക്കൻ വളരെ ചെറുതായി അരിഞ്ഞത്, മുട്ട ഉപ്പും കുരുമുളക്പൊടിയും ചേർത്ത് ചിക്കിപ്പൊരിച്ചത് എന്നിവ ചേർത്ത് ഒന്നുകൂടെ വഴറ്റുക.

ശേഷം ടൊമാറ്റോ സോസ്, സോയ സോസ്, ചില്ലി സോസ് എന്നിവ ഓരോന്നായി ഒഴിച്ച്‌ വഴറ്റുക. എല്ലാം ഒന്ന് യോജിച്ചു വരുമ്പോൾ ഉപ്പിട്ട് വേവിച്ച് വെള്ളമൂറ്റിയ ചോറ് കുറച്ചു കുറച്ചായി ചേർക്കുക. ശേഷം കുരുമുളകുപൊടിയും ചേർത്ത് എല്ലാം കൂടെ ഒന്ന് നല്ലരീതിയിൽ മിക്സ് ആക്കുക.അവസാനമായി സ്പ്രിങ് ഒനിയൻ ചേർത്ത് ചൂടോടെ വിളമ്പാം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323915/fried-rice-easy-racipe)