---
title: "ശ്രദ്ധിക്കുക ...; നിലമ്പൂര്‍ വഴിക്കടവ് മരുത വനത്തിൽ ആഫ്രിക്കൻ പന്നിപ്പനി: നിരീക്ഷണം ശക്തമാക്കാൻ മൃഗ സംരക്ഷണ വകുപ്പിന് നിർദ്ദേശം "
english_title: "African swine fever  Nilambur Vahikadavu Marutha forest:"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323908/african-swine-fever-nilambur-vahikadavu-marutha-forest"
published_at: "2025-11-02T12:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690700ccddce2_bofallo.jpg"
keywords: []
---

# ശ്രദ്ധിക്കുക ...; നിലമ്പൂര്‍ വഴിക്കടവ് മരുത വനത്തിൽ ആഫ്രിക്കൻ പന്നിപ്പനി: നിരീക്ഷണം ശക്തമാക്കാൻ മൃഗ സംരക്ഷണ വകുപ്പിന് നിർദ്ദേശം 

> **Lead Summary:** **മലപ്പുറം: ** മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് മരുത വനത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലുമായി വനംവകുപ്പ്. കാട്ടുപന്നികളുടെ ജ‍ഡം കണ്ടെത്തിയാൽ, ശാസ്ത്രീയമായി മാത്രം സംസ്കരിക്കാൻ ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങി.

## Article Content

**മലപ്പുറം: ** മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് മരുത വനത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലുമായി വനംവകുപ്പ്. കാട്ടുപന്നികളുടെ ജ‍ഡം കണ്ടെത്തിയാൽ, ശാസ്ത്രീയമായി മാത്രം സംസ്കരിക്കാൻ ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങി.

പ്രദേശത്തെ പന്നി ഫാമുകളിൽ നിരീക്ഷണം ശക്തമാക്കാൻ വനംവകുപ്പ് മൃഗ സംരക്ഷണ വകുപ്പിനോടും നിര്‍ദേശിച്ചു. മനുഷ്യരിലേക്കോ, മറ്റു മൃഗങ്ങളിലേക്കോ ആഫ്രിക്കൻ പന്നിപ്പനി പടരാൻ സാധ്യതയില്ല.

എന്നാൽ, പന്നിഫാമുകളിലേക്ക് രോഗമെത്തിയാൽ ചുരുങ്ങിയത് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പന്നികളെയെങ്കിലും നശിപ്പിക്കേണ്ടി വന്നേക്കും. ഒക്ടോബര്‍ ആദ്യ ആഴ്ചയിലാണ് മരുത വനത്തിൽ കാട്ടുപന്നികളെ കൂട്ടമായി ചത്തനിലയിൽ കണ്ടെത്തിയത്. സംശയം തോന്നി സാമ്പിളുകൾ പരിശോധനയ്കക്ക് അയച്ചതിൽ നിന്നാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

*ലക്ഷണങ്ങൾ*

*പന്നിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ ജലദോഷപ്പനിയുടേതിന് സമാനമാണ്, എന്നാൽ കൂടുതൽ തീവ്രമാകാൻ സാധ്യതയുണ്ട്.*

*പനി *

*തൊണ്ടവേദന*

*ശരീരവേദന*

*തലവേദന*

*വിറയൽ/കുളിര്*

*ചിലപ്പോൾ വയറിളക്കം അല്ലെങ്കിൽ ഛർദ്ദി എന്നിവയും ഉണ്ടാകാം.*

*പ്രതിരോധ മാർഗ്ഗങ്ങൾ*

*വാക്സിനേഷൻ: വാർഷിക ഫ്ലൂ വാക്സിനേഷനിൽ സാധാരണയായി H1N1 വൈറസിനെതിരായ പ്രതിരോധശേഷി ഉൾപ്പെടുന്നു.*

*കൈകൾ കഴുകുക: സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക.*

*തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും മറയ്ക്കുക.*

*രോഗമുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.*

*രോഗലക്ഷണങ്ങളുണ്ടെങ്കിൽ വീട്ടിൽത്തന്നെ വിശ്രമിക്കുക.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323908/african-swine-fever-nilambur-vahikadavu-marutha-forest)