---
title: "ഗോൾഡൻ ഡിസൈൻ  സാരിയിൽ വീണ്ടും തിളങ്ങി മൃണാൾ താക്കൂർ "
english_title: "Mrinal Thakur shines again in a golden design saree"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323906/mrinal-thakur-shines-again-in-a-golden-design-saree"
published_at: "2025-11-02T12:15:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906fdf72a0ca_fashion.jpg"
keywords: []
---

# ഗോൾഡൻ ഡിസൈൻ  സാരിയിൽ വീണ്ടും തിളങ്ങി മൃണാൾ താക്കൂർ 

> **Lead Summary:** ** ബോ**ളിവുഡ് താരം മൃണാൾ താക്കൂർ ഒക്ടോബർ 29 നു പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ധരിച്ചിരിക്കുന്ന സാരിയോട് ഇണങ്ങുന്ന രീതിയിലുള്ള മാലയും വളയും കമ്മലുകളും അണിഞ്ഞതിനാൽ പങ്കുവച്ച എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ നിമിഷങ്ങൾക്കകം ഒട്ടനവധി ആരാധകരാണ് സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് പോസ്റ്റിനു താഴെ കമൻറ് ചെയ്തിരിക്കുന്നത് .

## Article Content

** ബോ**ളിവുഡ് താരം മൃണാൾ താക്കൂർ ഒക്ടോബർ 29 നു പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ധരിച്ചിരിക്കുന്ന സാരിയോട് ഇണങ്ങുന്ന രീതിയിലുള്ള മാലയും വളയും കമ്മലുകളും അണിഞ്ഞതിനാൽ പങ്കുവച്ച എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ നിമിഷങ്ങൾക്കകം ഒട്ടനവധി ആരാധകരാണ് സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് പോസ്റ്റിനു താഴെ കമൻറ് ചെയ്തിരിക്കുന്നത് .

[A post shared by Mrunal Thakur (@mrunalthakur)](https://www.instagram.com/p/DQYYY1ajTDW/?utm_source=ig_embed&utm_campaign=loading)

ക്രീം നിറത്തിൽ ഗോൾഡൻ ഡിസൈനിലുള്ള സാരിയും കറുത്ത എംബ്രോയിഡറി വരുന്ന ബ്ലൗസും ആണ് താരം ധരിച്ചിരിക്കുന്നത്. വസ്ത്രത്തോട് ചേരുന്ന രീതിയിൽ പച്ച നിറത്തിലുള്ള മുത്തുകൾ പതിപ്പിച്ച ചോക്കറും കമ്മലും പിന്നെ വളരെ കുറച്ച ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. കൂടാതെ ലളിതമായ വേവി ഹെയർസ്‌റ്റൈലും പിങ്ക് ഷേയ്ഡിലുള്ള ലിപ്സ്റ്റിക്കും വളരെ പരിമിതമായ മേക്കപ്പും ധരിച്ചിട്ടുണ്ട് . ഫാഷൻ രംഗത്ത് ചർച്ചയായിരിക്കുകയാണ് ഈ ചിത്രം.

> പോസ്റ്റിൽ കാണാൻ കഴിയുന്ന ഓറഞ്ച് നിറത്തിലുള്ള വെളിച്ചവും താരത്തിന്റെ ഓരോ ചിത്രങ്ങളിലെയും ഭാവവും ചിത്രങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. 2026 മാർച്ചിൽ പുറത്തിറങ്ങുന്ന "ഡാക്കോയിറ്റ്" എന്ന തന്റെ വരാനിരിക്കുന്ന സിനിമയുടെ പോസ്റ്ററും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട് . ഷെയ്നെയിൽ ഡിയോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിവി ശേഷ് , അനുരാഗ് കശ്യപ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323906/mrinal-thakur-shines-again-in-a-golden-design-saree)