---
title: "ഒരു മകളോടും അമ്മയിത് ചെയ്യല്ലേ...; പത്തുവയസ്സുകാരിയെ അമ്മ വേശ്യാവൃത്തിക്കയച്ചു; എഴുപതു വയസ്സുകാരന്‍ മദ്യംകുടിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി, രണ്ട് പേർ അറസ്റ്റിൽ"
english_title: "Mother sends 10-year-old girl  prostitution man gets drunk and sexually assaulted arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323896/mother-sends-10-year-old-girl-prostitution-man-gets-drunk-and-sexually-assaulted-arrest"
published_at: "2025-11-02T11:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906f493cb975_arresyt.jpg"
keywords: []
---

# ഒരു മകളോടും അമ്മയിത് ചെയ്യല്ലേ...; പത്തുവയസ്സുകാരിയെ അമ്മ വേശ്യാവൃത്തിക്കയച്ചു; എഴുപതു വയസ്സുകാരന്‍ മദ്യംകുടിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി, രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** **മുംബൈ: **പത്തുവയസ്സുകാരിയെ വേശ്യാവൃത്തിയില്‍നിന്ന് രക്ഷിച്ച് മഹാരാഷ്ട്രാ പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയേയും എഴുപതു വയസ്സുകാരനായ വിദേശ ഇന്ത്യക്കാരനെയും അറസ്റ്റ് ചെയ്തു. നവി മുംബൈ പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

## Article Content

**മുംബൈ: **പത്തുവയസ്സുകാരിയെ വേശ്യാവൃത്തിയില്‍നിന്ന് രക്ഷിച്ച് മഹാരാഷ്ട്രാ പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയേയും എഴുപതു വയസ്സുകാരനായ വിദേശ ഇന്ത്യക്കാരനെയും അറസ്റ്റ് ചെയ്തു. നവി മുംബൈ പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

ഖര്‍ഘറിലെ കൊപാര്‍ഗാവിലൊരു സ്ത്രീ, 10-12 വയസ്സുള്ള പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കായി തലോജ ഫേസ് 2 പ്രദേശത്തെ ഒരു പുരുഷന്റെ അടുത്തേയ്ക്ക് അയക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു.

പിന്നാലെ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും എഴുപതുകാരനായ ഫറൂഖ് അല്ലൗദ്ദീന്‍ ഷെയ്ഖ് എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ യഥാര്‍ഥത്തില്‍ ലണ്ടനിലെ താമസക്കാരനാണെന്നും പോലീസ് അറിയിച്ചു.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് ഷെയ്ഖിന് അറിയാമായിരുന്നു. എന്നിട്ടും കുട്ടിയെ മദ്യം കുടിപ്പിക്കുകയും പലവട്ടം ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തിട്ടുണ്ടെന്നും പോലീസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയുടെ മുപ്പതുവയസ്സുകാരിയായ അമ്മയും അറസ്റ്റിലായിട്ടുണ്ടെന്നും ഇവര്‍ക്ക് ഷെയ്ഖ്, രണ്ടര ലക്ഷം രൂപയും കൂടാതെ മാസംതോറും പണവും നല്‍കിയിരുന്നെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയേയും ഷെയ്ഖിനെയും നവംബര്‍ നാലാംതീയതി വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323896/mother-sends-10-year-old-girl-prostitution-man-gets-drunk-and-sexually-assaulted-arrest)