---
title: "മരിക്കുമ്പോഴും ഒരുമിച്ച്, നോവായി ഇരട്ടസഹോദരങ്ങളുടെ മരണം, രാമന്റെയും  മൃതദേഹം  കണ്ടെത്തി"
english_title: " bodies  twin brothers who went missing Chittoor found pond."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323889/bodies-twin-brothers-who-went-missing-chittoor-found-pond"
published_at: "2025-11-02T10:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906ea1678047_dead.jpg"
keywords: []
---

# മരിക്കുമ്പോഴും ഒരുമിച്ച്, നോവായി ഇരട്ടസഹോദരങ്ങളുടെ മരണം, രാമന്റെയും  മൃതദേഹം  കണ്ടെത്തി

> **Lead Summary:** **പാലക്കാട്: ** ചിറ്റൂരിൽ കാണാതായ പതിനാലുകാരനായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. മൂത്തയാളായ രാമന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

## Article Content

**പാലക്കാട്: ** ചിറ്റൂരിൽ കാണാതായ പതിനാലുകാരനായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. മൂത്തയാളായ രാമന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളാണ് ഇരട്ടകളായ രാമനും ലക്ഷ്മണനും. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. ലക്ഷ്മണന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു .

ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് രാമനും ലക്ഷ്മണനും. ഇരട്ടക്കുട്ടികളായ ഇവരെ ഇന്നലെ വൈകിട്ട് മുതലാണ് വീട്ടിൽ നിന്നും കാണാതായത്.

ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു ഇരുവർക്കും. പതിവുപോലെ വീട്ടിൽ നിന്നും പോയ ഇവർ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. തുടർന്നാണ് ഇവരെ കാണാതായത്. ചിറ്റൂർ ശിവൻകോവിലിലെ കുളത്തിലാണ് ഒരു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവർക്കും നീന്തലറിയില്ല. കുളിക്കാനല്ല, മീൻ പിടിക്കാനിറങ്ങിയതായിരിക്കും എന്നാണ് പൊലീസിന്റെ സംശയം. പ്രദേശത്ത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. ഒരാൾ അപകടത്തിൽപെട്ടപ്പോൾ അടുത്തെയാൾ രക്ഷിക്കാൻ ശ്രമിച്ചതാകാം എന്ന അനുമാനവും പുറത്തുവരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323889/bodies-twin-brothers-who-went-missing-chittoor-found-pond)