---
title: "പാലക്കാട് ചിറ്റൂരില്‍ 14 വയസുകാരൻ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല, തിരച്ചിൽ  ഊർജിതം "
english_title: "14-year-old boy found dead pond Chittoor Palakkad; twin brother missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323881/14-year-old-boy-found-dead-pond-chittoor-palakkad-twin-brother-missing"
published_at: "2025-11-02T10:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906e3613fc84_misisng.jpg"
keywords: []
---

# പാലക്കാട് ചിറ്റൂരില്‍ 14 വയസുകാരൻ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല, തിരച്ചിൽ  ഊർജിതം 

> **Lead Summary:** **പാലക്കാട് : ** ചിറ്റൂരില്‍ 14 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ട സഹോദരനെ കാണാനില്ല. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മകൻ ലക്ഷ്മണൻ്റെ മൃതദേഹമാണ് സമീപത്തെ ക്ഷേത്രക്കുളത്തിൽ നിന്ന് ലഭിച്ചത്.

## Article Content

**പാലക്കാട് : ** ചിറ്റൂരില്‍ 14 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ട സഹോദരനെ കാണാനില്ല. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മകൻ ലക്ഷ്മണൻ്റെ മൃതദേഹമാണ് സമീപത്തെ ക്ഷേത്രക്കുളത്തിൽ നിന്ന് ലഭിച്ചത്.

ഇരട്ട സഹോദരൻ രാമനായുള്ള തിരച്ചിൽ തുടരുകയാണ്. ഇരുവരെയും ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രക്കുളത്തിൻ്റെ പടവിൽ ഇരുവരുടെയും വസ്ത്രങ്ങൾ കണ്ടതോടെയാണ് ഇവിടെ തിരച്ചിൽ ആരംഭിച്ചത്.

ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു ഇരുവർക്കും. പതിവുപോലെ വീട്ടിൽ നിന്നും പോയ ഇവർ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. തുടർന്നാണ് ഇവരെ കാണാതായത്.

ചിറ്റൂർ ശിവൻകോവിലിലെ കുളത്തിലാണ് ഒരു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷ്മണനെയാണ് കണ്ടെത്തിയ‌ത്. രാമന്റെ വസ്ത്രങ്ങൾ അവിടെ‌ത്തന്നെയുണ്ട്. രാമന് വേണ്ടിയുള്ള തെരച്ചിൽ പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇരുവർക്കും നീന്തലറിയില്ല. കുളിക്കാനല്ല, മീൻ പിടിക്കാനിറങ്ങിയതായിരിക്കും എന്നാണ് പൊലീസിന്റെ സംശയം. പ്രദേശത്ത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. ഒരാൾ അപകടത്തിൽപെട്ടപ്പോൾ അടുത്തെയാൾ രക്ഷിക്കാൻ ശ്രമിച്ചതാകാം എന്ന അനുമാനവും പുറത്തുവരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323881/14-year-old-boy-found-dead-pond-chittoor-palakkad-twin-brother-missing)