---
title: "കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്ത്, യുവാവിന് പരിക്ക്; ആക്രമണം മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിൽ"
english_title: "Youth injured in stabbing on Kozhikode Link Road Attack after drunken argument"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323876/youth-injured-in-stabbing-on-kozhikode-link-road-attack-after-drunken-argument"
published_at: "2025-11-02T10:04:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906dfd70bb97_WhatsApp_Image_2025-11-02_at_10.04.57_AM.jpeg"
keywords: []
---

# കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്ത്, യുവാവിന് പരിക്ക്; ആക്രമണം മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിൽ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്ത് . പുലർച്ചെ 2 മണിയോടെയാണ് സംഭവം. വട്ടാം പൊയിൽ സ്വദേശി ബജീഷിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുത്തേറ്റ ബജീഷും മദ്യപിച്ചിരുന്നു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്ത് . പുലർച്ചെ 2 മണിയോടെയാണ് സംഭവം. വട്ടാം പൊയിൽ സ്വദേശി ബജീഷിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുത്തേറ്റ ബജീഷും മദ്യപിച്ചിരുന്നു.

അതിനാൽ സംഭവത്തെക്കുറിച്ച് മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ബജീഷിനെ സർജറിക്ക് വിധേയമാക്കിയതിന് ശേഷം മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. മദ്യപാനത്തിനിടയിൽ എന്ത് തർക്കമാണ് ഉണ്ടായതെന്നോ ആരാണ് ഒപ്പമിരുന്ന് മദ്യപിച്ചതെന്നോ ഉള്ള കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ അരുവിക്കരയിൽ വൃദ്ധയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. നെടുമങ്ങാട് – വെള്ളനാട് റോഡിൽ ആണ് സംഭവം. മുണ്ടേല – കൊക്കോതമംഗലത്ത് വച്ച് വീട്ടമ്മയുടെ മാല പൊട്ടിക്കാനുള്ള ശ്രമിച്ച അരുവിക്കര സ്വദേശികളായ നൗഷാദ് (31), അൽ അസർ (35) എന്നിവരെയാണ് അരുവിക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ വൈകിട്ട് 6 മണിയോടെ സംഭവം. മുണ്ടേല സ്വദേശി സുലോചന (68) യുടെ മാലയാണ് പൊട്ടിക്കാൻ ശ്രമം നടന്നത്. വീട്ടിലേക്ക് പോകാൻ നെടുമങ്ങാട് നിൽക്കുകയായിരുന്ന സുലോചനയുടെ അടുത്ത് ഓട്ടോ നിർത്തി മുണ്ടേലയിലേക്ക് പോകുന്നെന്ന് അറിയിച്ചതോടെ സുലോചന അതിൽ കയറി. കൊക്കോതമംഗലത്ത് എത്തിയപ്പോൾ ഓട്ടോയിൽ ഉണ്ടായിരുന്നവർ സുലോചനയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പെ‍ാട്ടിക്കാൻ ശ്രമിച്ചപ്പോൾ സുലോചന നിലവിളിച്ച് പുറത്തിറങ്ങി. ഈ സമയം നൗഷാദിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

സ്ഥലത്ത് നിന്ന് കടന്ന് കടഞ്ഞ ഓട്ടോ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുലോചന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323876/youth-injured-in-stabbing-on-kozhikode-link-road-attack-after-drunken-argument)