---
title: "ഇനി കമ്പി പിടിച്ചിരുന്നോ...! നടിയോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് അപമര്യാദയായി പെരുമാറി; റെയിൽവെ പോര്‍ട്ടര്‍ അറസ്റ്റിൽ"
english_title: "Thiruvananthapuram Pettah Railway station actress indecency railway porter arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323861/thiruvananthapuram-pettah-railway-station-actress-indecency-railway-porter-arrested"
published_at: "2025-11-02T07:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906b59685bd3_plaastar.jpg"
keywords: []
---

# ഇനി കമ്പി പിടിച്ചിരുന്നോ...! നടിയോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് അപമര്യാദയായി പെരുമാറി; റെയിൽവെ പോര്‍ട്ടര്‍ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ റെയിൽവേ പോര്‍ട്ടര്‍ പിടിയിൽ. പേട്ട റെയിൽവേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അരുണ്‍ എന്നയാളെയാണ് പേട്ട പൊലീസ് പിടികൂടിയത്. നടിയായ യുവതിക്ക് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പോര്‍ട്ടറിൽ നിന്ന് മോശം അനുഭവം ഉണ്ടായത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ റെയിൽവേ പോര്‍ട്ടര്‍ പിടിയിൽ. പേട്ട റെയിൽവേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അരുണ്‍ എന്നയാളെയാണ് പേട്ട പൊലീസ് പിടികൂടിയത്. നടിയായ യുവതിക്ക് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പോര്‍ട്ടറിൽ നിന്ന് മോശം അനുഭവം ഉണ്ടായത്.

സംഭവത്തിൽ യുവതിയുടെ പരാതിയിൽ ആര്‍പിഎഫ് അന്വേഷണം നടത്തി പോര്‍ട്ടരെ പിടികൂടുകയായിരുന്നു. ഇന്ന് രാവിലെയാണ് പേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പോര്‍ട്ടറെ അറസ്റ്റ് ചെയ്യുന്നത്. ഷൂട്ടിങ് ആവശ്യത്തിനായി യാത്രക്കായി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു നടി.

ട്രെയിൻ കയറുന്നതിനായി വെച്ച് ട്രാക്ക് മാറുന്നതിനിടെയാണ് പോര്‍ട്ടര്‍ അപമര്യാദയായി പെരുമാറിയതെന്നാണ് പരാതി.ട്രെയിനിൽ കയറാൻ സഹായിക്കാമെന്ന് ഭാവിച്ചാണ് കടന്നു പിടിച്ചത്. സംഭവത്തിൽ ഇയാള്‍ക്കെതിരെ റെയിൽവേ സസ്പെന്‍ഷൻ നടപടികളിലേക്കും കടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323861/thiruvananthapuram-pettah-railway-station-actress-indecency-railway-porter-arrested)