---
title: "ചായ വേണ്ട...: നാളെ മുതൽ വെറും വയറ്റിൽ  'ജീരകവെള്ളം' കുടിച്ച് തുടങ്ങൂ; റിസൾട്ട് ഞെട്ടിക്കുന്നത്! "
english_title: "Benefits of cumin HEALTH CARE"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323857/benefits-of-cumin-health-care"
published_at: "2025-11-01T22:52:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690643a57e84c_HEALTH.jpg"
keywords: []
---

# ചായ വേണ്ട...: നാളെ മുതൽ വെറും വയറ്റിൽ  'ജീരകവെള്ളം' കുടിച്ച് തുടങ്ങൂ; റിസൾട്ട് ഞെട്ടിക്കുന്നത്! 

> **Lead Summary:** ജീരകവെള്ളം വെറും വയറ്റിൽ കുടിക്കുന്നത് വളരെ നല്ലതാണ് . പലർക്കും ഇതിന്റെ ആയോഗ്യ ഗുണങ്ങൾ അറിയണം എന്നില്ല, എന്നാൽ ജീരകത്തിന്റെ ഗുണം എന്തൊക്കെയാണെന്നത് അറിയാം . 

## Article Content

ജീരകവെള്ളം വെറും വയറ്റിൽ കുടിക്കുന്നത് വളരെ നല്ലതാണ് . പലർക്കും ഇതിന്റെ ആയോഗ്യ ഗുണങ്ങൾ അറിയണം എന്നില്ല, എന്നാൽ ജീരകത്തിന്റെ ഗുണം എന്തൊക്കെയാണെന്നത് അറിയാം . 

*ഒന്ന്...*

*ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും രാവിലെ വെറും വയറ്റില്‍ ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.*

*രണ്ട്...*

*രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്.*

*മൂന്ന്...*

*രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം സഹായിക്കും.*

*നാല്...*

*ദഹന പ്രശ്നമുള്ളവര്‍ക്ക് പറ്റിയ ഒരു പാനീയമാണ് ജീരക വെള്ളം. ജീരകവെളളം കുടിക്കുന്നത് ദഹനം അനായാസമാക്കും.*

*അഞ്ച്...*

*നീര്‍ജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം. ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്‌ക്ക് ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം.*

*ആറ്...*

*ഇരുമ്പിന്‍റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഈ പ്രശ്‌നത്തിന് ഒരളവ് വരെ പരിഹാരം കാണാന്‍ ജീരകവെള്ളത്തിന് സാധിക്കും.*

*ഏഴ്...*

*പൊട്ടാസ്യം ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.*

*എട്ട്...*

*ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്‍റെ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. അതിനാല്‍ ചര്‍മ്മം സുന്ദരമാകാനും ജീരകവെള്ളം കുടിക്കാം.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323857/benefits-of-cumin-health-care)