---
title: "ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചെന്ന് ആരോപണം; തൃശൂരിൽ വിദ്യാർത്ഥിക്ക് നേരെ ആൾക്കൂട്ട മർദ്ദനം, കേസെടുത്ത് പൊലീസ് "
english_title: "Police register case of mob lynching of student in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323848/police-register-case-of-mob-lynching-of-student-in-thrissur"
published_at: "2025-11-01T21:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906356366962_CCTV.jpg"
keywords: []
---

# ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചെന്ന് ആരോപണം; തൃശൂരിൽ വിദ്യാർത്ഥിക്ക് നേരെ ആൾക്കൂട്ട മർദ്ദനം, കേസെടുത്ത് പൊലീസ് 

> **Lead Summary:** **തൃശ്ശൂർ : ( **[www.truevisionnews.com)]** **ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചെന്ന് ആരോപണം,** **ദേശമംഗലത്ത് വിദ്യാർത്ഥിക്ക് നേരെ ആൾക്കൂട്ടമർദ്ദനം. ദേശമംഗലം സ്വദേശി 19 വയസ്സുള്ള ജസീമിനെയാണ് ആൾക്കൂട്ടം പിന്തുടർന്ന് ക്രൂരമായി മർദ്ദിച്ചത്.

## Article Content

**തൃശ്ശൂർ : ( **[www.truevisionnews.com)]** **ഇൻസ്റ്റാഗ്രാമിൽ ചീത്ത വിളിച്ചെന്ന് ആരോപണം,** **ദേശമംഗലത്ത് വിദ്യാർത്ഥിക്ക് നേരെ ആൾക്കൂട്ടമർദ്ദനം. ദേശമംഗലം സ്വദേശി 19 വയസ്സുള്ള ജസീമിനെയാണ് ആൾക്കൂട്ടം പിന്തുടർന്ന് ക്രൂരമായി മർദ്ദിച്ചത്.

കഴിഞ്ഞ 30-ആം തീയതി ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്നു ജസീം. ഈ സമയം ഇയാളെ പുറകിൽ നിന്നും ചവിട്ടുന്നതും റോഡിലേക്ക് വീഴുന്നതും തുടർന്ന് സംഘം ചേർന്ന് മുഖത്തും ശരീരത്തിലും ക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മർദ്ദനത്തിൽ തലയ്ക്കും ശരീരത്തിലും പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി.

പള്ളം സ്വദേശികളായ യുവാക്കളാണ് ചേർന്ന തന്നെ മർദ്ദിച്ചത് എന്ന് ജസീം പറഞ്ഞു. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കണ്ടാൽ അറിയുന്ന 13 പേർക്കെതിരെ ആദ്യഘട്ടം പ്രതിചേർത്ത കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323848/police-register-case-of-mob-lynching-of-student-in-thrissur)