---
title: "വിൽക്കാതിരുന്നാലും കൈവിറക്കുമോ? ഒന്നാം തീയതികളിലും ഡ്രൈ ഡേകളിലും മദ്യകച്ചവടം പതിവ്; ഒടുവിൽ സജി എക്സൈസ് പിടിയിൽ "
english_title: " Varkala excise team arrest Varkala native selling liquor even during dry days."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323837/varkala-excise-team-arrest-varkala-native-selling-liquor-even-during-dry-days"
published_at: "2025-11-01T20:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69061fdf86655_arrest.jpg"
keywords: []
---

# വിൽക്കാതിരുന്നാലും കൈവിറക്കുമോ? ഒന്നാം തീയതികളിലും ഡ്രൈ ഡേകളിലും മദ്യകച്ചവടം പതിവ്; ഒടുവിൽ സജി എക്സൈസ് പിടിയിൽ 

> **Lead Summary:** ഒന്നാം തീയതികളിലും ഡ്രൈ ഡേകളിലും മദ്യകച്ചവടം നടത്തിവന്നിരുന്ന വർക്കല സ്വദേശിയെ വർക്കല എക്സൈസ് സംഘം പിടികൂടി. ഊന്നിൻമൂട് പുതുവൽ സ്വദേശി സജിയാണ് പിടിയിലായത്.

## Article Content

ഒന്നാം തീയതികളിലും ഡ്രൈ ഡേകളിലും മദ്യകച്ചവടം നടത്തിവന്നിരുന്ന വർക്കല സ്വദേശിയെ വർക്കല എക്സൈസ് സംഘം പിടികൂടി. ഊന്നിൻമൂട് പുതുവൽ സ്വദേശി സജിയാണ് പിടിയിലായത്.

ഡ്രൈ ഡേയോടനുബന്ധിച്ച് മദ്യം ചില്ലറ വിൽപ്പന നടത്തുന്നവർക്കായി, മാഹിയിൽ നിന്ന് മദ്യം എത്തിച്ച് കച്ചവടം നടത്തുകയായിരുന്നു പ്രതി. കച്ചവടം നടത്തുന്നതിനായി കാറിൽ 18 ലിറ്റർ (36 കുപ്പികൾ) മാഹി മദ്യവുമായി എത്തിയപ്പോഴാണ് എക്സൈസിന്റെ പിടിയിലായത്.

വർക്കല എക്സൈസ് ഇൻസ്പെക്ടർ ഷാജി കെ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജൻ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ കൃഷ്ണൻ, അഭിറാം ഹരിലാൽ, അരുൺ സേവിയർ, പ്രണവ് യു പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ദീപ്തി പി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323837/varkala-excise-team-arrest-varkala-native-selling-liquor-even-during-dry-days)