---
title: "സിപിഎം ലോക്കൽ കമ്മിറ്റി അംഗം  കെ.വി.സാമുവേലിന്റെ  കൊലപാതകം: കോൺഗ്രസ് പ്രാദേശിക നേതാവിന് ജീവപര്യന്തം "
english_title: "CPM local committee member murder case Congress local leader sentenced to life imprisonment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323833/cpm-local-committee-member-murder-case-congress-local-leader-sentenced-to-life-imprisonment-new"
published_at: "2025-11-01T19:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690619824d78d_mirdercase.jpg"
keywords: []
---

# സിപിഎം ലോക്കൽ കമ്മിറ്റി അംഗം  കെ.വി.സാമുവേലിന്റെ  കൊലപാതകം: കോൺഗ്രസ് പ്രാദേശിക നേതാവിന് ജീവപര്യന്തം 

> **Lead Summary:** സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിന് ജീവപര്യന്തം തടവ് ശിക്ഷ.കോൺഗ്രസ് പഞ്ചായത്ത് അംഗവും പ്രാദേശിക നേതാവുമായ ടി.കെ. കുരുവിളയെയാണ് കോടതി ശിക്ഷിച്ചത്.

## Article Content

സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിന് ജീവപര്യന്തം തടവ് ശിക്ഷ.കോൺഗ്രസ് പഞ്ചായത്ത് അംഗവും പ്രാദേശിക നേതാവുമായ ടി.കെ. കുരുവിളയെയാണ് കോടതി ശിക്ഷിച്ചത്.

2015-ൽ തിരുവല്ല കടപ്ര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ.വി. സാമുവേലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി - 3 ആണ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323833/cpm-local-committee-member-murder-case-congress-local-leader-sentenced-to-life-imprisonment-new)