---
title: "കുഞ്ഞിനെ ഉറക്കാൻ കിടത്തിയപ്പോൾ അറിഞ്ഞില്ല ; മുലപ്പാൽ നെറുകയിൽ കയറി ഒന്നര വയസ്സുകാരൻ മരിച്ചു"
english_title: "One and a half year old boy dies after breast milk gets on his head after not knowing when to put baby to sleep."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323826/one-and-a-half-year-old-boy-dies-after-breast-milk-gets-on-his-head-after-not-knowing-when-to-put-baby-to-sleep"
published_at: "2025-11-01T19:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69061159a219f_1000379681.png"
keywords: []
---

# കുഞ്ഞിനെ ഉറക്കാൻ കിടത്തിയപ്പോൾ അറിഞ്ഞില്ല ; മുലപ്പാൽ നെറുകയിൽ കയറി ഒന്നര വയസ്സുകാരൻ മരിച്ചു

> **Lead Summary:** പത്തനംതിട്ട : ചെന്നീർക്കരയിൽ മുലപ്പാൽ നെറുകയിൽ കയറി ഒന്നര വയസ്സുകാരൻ മരിച്ചു.

## Article Content

പത്തനംതിട്ട : ചെന്നീർക്കരയിൽ മുലപ്പാൽ നെറുകയിൽ കയറി ഒന്നര വയസ്സുകാരൻ മരിച്ചു.

പന്നിക്കുഴി സ്വദേശി സജിയുടെ മകൻ സായി ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. പാൽ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാൻ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടർന്ന് രക്ഷിതാക്കൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വിദഗ്‌ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. രക്ഷിതാക്കൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണോ സംഭവിച്ചത് എന്നതിൽ അന്വേഷണമുണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323826/one-and-a-half-year-old-boy-dies-after-breast-milk-gets-on-his-head-after-not-knowing-when-to-put-baby-to-sleep)