---
title: "വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; അമ്മ ഭാവി അമ്മായിഅച്ഛനൊപ്പം ഒളിച്ചോടി; പരാതിയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍"
english_title: "grooms mother elopes with brides father wedding cancelled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323805/grooms-mother-elopes-with-brides-father-wedding-cancelled"
published_at: "2025-11-01T16:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905ec30e6941_uu.jpg"
keywords: []
---

# വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; അമ്മ ഭാവി അമ്മായിഅച്ഛനൊപ്പം ഒളിച്ചോടി; പരാതിയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍

> **Lead Summary:** **( **[www.truevisionnews.com]** )** മധ്യപ്രദേശിൽ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വരന്‍റെ മാതാവിനെ കാണാതായത് വഴിവച്ചത് അസാധാരണ സംഭവങ്ങളിലേക്ക്. ഉജ്ജയിനിലാണ് സംഭവം നടന്നത്. വിവാഹനിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് 45കാരിയായ വരന്റെ അമ്മയെ കാണാതായത്. ഒരാഴ്​ചയായിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ പൊലീസില്‍ പരാതി നല്‍കാന്‍ മകന്‍ തീരുമാനിച്ചു.

## Article Content

**( **[www.truevisionnews.com]** )** മധ്യപ്രദേശിൽ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വരന്‍റെ മാതാവിനെ കാണാതായത് വഴിവച്ചത് അസാധാരണ സംഭവങ്ങളിലേക്ക്. ഉജ്ജയിനിലാണ് സംഭവം നടന്നത്. വിവാഹനിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് 45കാരിയായ വരന്റെ അമ്മയെ കാണാതായത്. ഒരാഴ്​ചയായിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ പൊലീസില്‍ പരാതി നല്‍കാന്‍ മകന്‍ തീരുമാനിച്ചു.

പൊലീസ് അന്വേഷണത്തില്‍ ഇവരെ ചിക്കിളി ഗ്രാമത്തിൽ വധുവിന്‍റെ അച്ഛനൊപ്പം കണ്ടെത്തി. എന്നാല്‍ തിരികെ വീട്ടിലേക്ക് പോകാന്‍ സ്ത്രീക്ക് സമ്മതമല്ലായിരുന്നു. പുതിയ പങ്കാളിയോടൊപ്പം ജീവിക്കണം, തന്‍റെ താൽപര്യം അവർ പോലീസിനെ അറിയിച്ചു. തിരികെ വരാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും അവര്‍ അതിന് തയാറായില്ല. വരന്റെ അമ്മയും വധുവിന്റെ അച്ഛനും തമ്മിൽ വിവാഹ ഒരുക്കങ്ങൾക്കിടയിലാണ് അടുപ്പത്തിലായത്. തുടര്‍ന്ന് ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുകയുമായിരുന്നു.

ഇരുവരും പ്രായപൂർത്തിയായവരായതിനാൽ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും അതിനാൽ നിയമപരമായ നടപടികളൊന്നും സ്വീകരിക്കാൻ കഴിയില്ലെന്നും പൊലീസ് മകനോട് വ്യക്തമാക്കി. എന്നാല്‍ ഈ അപ്രതീക്ഷിത സംഭവത്തിന് പിന്നാലെ നടത്താനിരുന്ന വിവാഹനിശ്ചയം മുടങ്ങിപ്പോയത് ഗ്രാമത്തിലാകെ ചര്‍ച്ചയായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323805/grooms-mother-elopes-with-brides-father-wedding-cancelled)