---
title: "'പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാന്‍ കിടത്തി, അനക്കമില്ല'; മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം, അന്വേഷണം"
english_title: "Breast milk reaches the top of the head leads to tragic end for one and a half year old investigation underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323797/breast-milk-reaches-the-top-of-the-head-leads-to-tragic-end-for-one-and-a-half-year-old-investigation-underway"
published_at: "2025-11-01T16:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905e87822234_feet.jpg"
keywords: []
---

# 'പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാന്‍ കിടത്തി, അനക്കമില്ല'; മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം, അന്വേഷണം

> **Lead Summary:** **പത്തനംതിട്ട: ** ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസ്സുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

## Article Content

**പത്തനംതിട്ട: ** ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസ്സുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. കുഞ്ഞിന്റെ മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. രക്ഷിതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണോ സംഭവിച്ചത് എന്നതില്‍ അന്വേഷണമുണ്ടാകും.

**കുട്ടികൾക്ക് മുലപ്പാൽ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**

ഇരിക്കുന്ന രീതി: പാൽ കൊടുക്കുമ്പോൾ കസേരയിലോ മറ്റോ തലയിണ വെച്ച് ചാരി, സുഖകരമായി ഇരിക്കുക. നടുവേദന ഒഴിവാക്കാൻ ഇത് സഹായിക്കും.

കുഞ്ഞിനെ പിടിക്കേണ്ട വിധം: കുഞ്ഞിനെ മാറോടു ചേർത്ത്, തലയും കഴുത്തും ഒരേ നിരയിൽ വരുന്ന രീതിയിൽ താങ്ങിപ്പിടിക്കുക. കുഞ്ഞിന്റെ മൂക്ക് മുലക്കണ്ണിന്റെ നേർക്ക് വരണം.

മുലക്കണ്ണ് വായിലാക്കേണ്ട വിധം: മുലക്കണ്ണ് മാത്രമല്ല, അതിനു ചുറ്റുമുള്ള തവിട്ടുനിറമുള്ള ഭാഗമായ ഏരിയോളയുടെ ഭൂരിഭാഗവും കുഞ്ഞിന്റെ വായിൽ കിട്ടണം. ഇത് അമ്മയ്ക്ക് വേദന വരാതിരിക്കാനും കുഞ്ഞിന് ആവശ്യത്തിന് പാൽ ലഭിക്കാനും സഹായിക്കും.

ശബ്ദം ശ്രദ്ധിക്കുക: കുഞ്ഞ് പാൽ വലിച്ചു കുടിക്കുന്നതിന്റെ ശക്തമായ, താളാത്മകമായ ശബ്ദം ശ്രദ്ധിക്കുക.

ആദ്യ പാൽ (കൊളസ്ട്രം): പ്രസവശേഷം ആദ്യ ദിവസങ്ങളിൽ ലഭിക്കുന്ന ഇളം മഞ്ഞ നിറത്തിലുള്ള കട്ടിയുള്ള പാൽ (കൊളസ്ട്രം) ഒരിക്കലും പിഴിഞ്ഞു കളയരുത്. ഇതിൽ ധാരാളം ആന്റിബോഡികളും പ്രതിരോധശക്തിയും അടങ്ങിയിരിക്കുന്നു.

ആവശ്യമനുസരിച്ച് (On Demand): കുഞ്ഞിന് എപ്പോൾ വിശക്കുന്നുവോ അപ്പോൾ പാൽ കൊടുക്കുക. ദിവസം 8 മുതൽ 12 തവണ വരെ നൽകുന്നത് സാധാരണമാണ്.

രണ്ട് മുലകളും: ഒരേ മുലയിൽ നിന്ന് മാത്രം പാൽ കൊടുക്കാതെ, ഓരോ തവണയും മാറി മാറി മുലയൂട്ടാൻ ശ്രദ്ധിക്കുക.

ഏമ്പക്കം (Burping): പാൽ കൊടുത്തു കഴിഞ്ഞാൽ കുഞ്ഞിനെ തോളിൽ കിടത്തി, പുറത്ത് മെല്ലെ തട്ടി, അകത്തു പോയ വായു (ഗ്യാസ്) കളയണം. ഇത് വയറുവേദനയും ശ്വാസതടസ്സവും ഒഴിവാക്കാൻ സഹായിക്കും.

കിടത്തുന്ന രീതി: ഏമ്പക്കം വിട്ടശേഷം കുഞ്ഞിനെ തലയും തോൾഭാഗവും അല്പം ഉയർത്തി കിടത്തുക.

ആഹാരം: മുലയൂട്ടുന്ന അമ്മമാർ ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കണം. ഇലക്കറികൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ (നോൺ-വെജ് ഉൾപ്പെടെ) എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

വെള്ളം: ദിവസവും 10 മുതൽ 12 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നത് മുലപ്പാൽ ഉത്പാദനത്തിന് വളരെ പ്രധാനമാണ്. ഉലുവയിട്ടു തിളപ്പിച്ച വെള്ളം, മോര്, പഴച്ചാറുകൾ എന്നിവ നല്ലതാണ്.

മാനസികാരോഗ്യം: അമ്മയുടെ സന്തോഷവും ശാന്തതയും മാനസികാരോഗ്യവും പാൽ ഉത്പാദനത്തെ നേരിട്ട് ബാധിക്കും. ഉത്കണ്ഠയും ഭയവും ഒഴിവാക്കുക.

വിശ്രമം: രാത്രിയിൽ നന്നായി ഉറങ്ങാനും പകൽ ആവശ്യത്തിന് വിശ്രമം എടുക്കാനും ശ്രദ്ധിക്കുക.

വെള്ളം/മറ്റ് പാനീയങ്ങൾ: ആദ്യ ആറുമാസം മുലപ്പാലല്ലാതെ മറ്റൊന്നും (വെള്ളം, തേൻ, പൊടിപ്പാൽ, പശുവിൻ പാൽ) കുഞ്ഞിന് നൽകേണ്ട ആവശ്യമില്ല.

പശുവിൻ പാൽ: ഒരു വയസ്സിന് ശേഷമേ പശുവിൻ പാൽ നൽകാവൂ.

മുലപ്പാൽ കുറവാണെങ്കിൽ: ഡോക്ടറുടെ നിർദ്ദേശമില്ലാതെ പൊടിപ്പാലോ മറ്റ് ഫോർമുലകളോ കൊടുക്കരുത്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323797/breast-milk-reaches-the-top-of-the-head-leads-to-tragic-end-for-one-and-a-half-year-old-investigation-underway)