---
title: "വായിൽ കപ്പലോടുന്നുണ്ടോ? വിഷമിക്കേണ്ട 'മാമ്പഴ പുളിശ്ശേരി' ഉണ്ടാക്കാൻ എളുപ്പം"
english_title: " 'MambayaPulissery' Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323786/mambayapulissery-recipe"
published_at: "2025-11-01T15:37:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905dd557ce78_ft.jpg"
keywords: []
---

# വായിൽ കപ്പലോടുന്നുണ്ടോ? വിഷമിക്കേണ്ട 'മാമ്പഴ പുളിശ്ശേരി' ഉണ്ടാക്കാൻ എളുപ്പം

> **Lead Summary:** മാമ്പഴ പുളിശ്ശേരി എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. ചോറിനൊപ്പം മാമ്പഴ പുളിശ്ശേരി ഉണ്ടെങ്കിൽ പിന്നെ തൊട്ടുകൂട്ടാൻ വരെ വേറൊന്നും വേണ്ട.

## Article Content

മാമ്പഴ പുളിശ്ശേരി എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. ചോറിനൊപ്പം മാമ്പഴ പുളിശ്ശേരി ഉണ്ടെങ്കിൽ പിന്നെ തൊട്ടുകൂട്ടാൻ വരെ വേറൊന്നും വേണ്ട.

പലർക്കും മാമ്പഴ പുളിശ്ശേരി പ്രിയം ആണെങ്കിലും തയ്യാറാക്കുന്ന രീതി അറിയില്ല . എന്നാൽ നല്ല മണവും, രുചിയും കൂടിയായ മാമ്പഴ പുളിശ്ശേരി എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നോക്കിയാലോ?

ചേരുവകൾ

പഴുത്ത മാങ്ങ

ചിരകിയ തേങ്ങ

പച്ചമുളക്

വറ്റൽ മുളക്

ശർക്കര

കറിവേപ്പില

വെളിച്ചെണ്ണ

ഉപ്പ്

തൈര്

മഞ്ഞൾപ്പൊടി

മുളകുപൊടി

ജീരകം

കുരുമുളക്

വെള്ളം

കടുക്

ഉലുവ

*തയാറാക്കുന്ന വിധം*

*ആദ്യം തന്നെ പഴുത്ത മാങ്ങ തൊലികളഞ്ഞു എടുക്കുക. ശേഷം ഒരു ഫ്രൈയിങ് പാനിലേക്കു തൊലികളഞ്ഞ് എടുത്ത മാങ്ങ, മഞ്ഞൾപ്പൊടി, മുളകുപൊടി, രണ്ട് പച്ചമുളക്, ഉപ്പ്, കറിവേപ്പില, ഒരു കപ്പു വെള്ളം എന്നിവ ചേർത്തു വേവിക്കാൻ വയ്ക്കാം.*

*ഒരു മിക്സിയുടെ ജാറിലേക്കു ചിരകിയ തേങ്ങ, തൈര്, രണ്ട് പച്ചമുളക്, ജീരകം, കുരുമുളക് എന്നിവ ചേർത്തു നന്നായി അരച്ചെടുക്കുക. വെന്തു വന്ന മാങ്ങയിലേക്കു ശർക്കര കൂടി ചേർത്തു നന്നായി യോജിപ്പിക്കുക. ശേഷം അരച്ചെടുത്ത തേങ്ങാക്കൂട്ടു വേവിച്ച മാങ്ങയിലേക്കു ചേർത്ത് ഇളക്കി യോജിപ്പിക്കാം. *

*മാമ്പഴ പുളിശ്ശേരി ഒന്നു തിളച്ചു തുടങ്ങിയാൽ സ്റ്റൗവിൽ നിന്നും മാറ്റിവയ്ക്കാം. ഇനി ഒരു ചെറിയ പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ശേഷം ഉലുവ, കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്തു വറുത്തിടുക. സ്വാദേറിയ മാമ്പഴ പുളിശ്ശേരി തയ്യാർ.*

മാമ്പഴത്തിന്റെ ഗുണങ്ങൾ  

വിറ്റാമിൻ സി: മാമ്പഴത്തിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

വിറ്റാമിൻ എ: കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് വിറ്റാമിൻ എ. ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ: മാമ്പഴത്തിലെ മാംഗിഫെറിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു.

നാരുകൾ: ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും മലബന്ധം തടയുന്നതിനും മാമ്പഴത്തിലെ നാരുകൾ ഗുണം ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323786/mambayapulissery-recipe)