---
title: "ക്ലാസ് കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് അപകടം; പത്താം ക്ലാസ് വിദ്യാർത്ഥിനി  മരിച്ചു"
english_title: "Thiruvananthapuram Class 10th student dies bike accident Aryanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323771/thiruvananthapuram-class-10th-student-dies-bike-accident-aryanad"
published_at: "2025-11-01T14:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905c9af94bac_dead_accident.jpg"
keywords: []
---

# ക്ലാസ് കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് അപകടം; പത്താം ക്ലാസ് വിദ്യാർത്ഥിനി  മരിച്ചു

> **Lead Summary:** ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് അപകടം . പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു . ചെറുകുളം മധു ഭവനിൽ ബിനീഷിന്റെ മകൾ ആൻസി ആണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അപകടം.

## Article Content

ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് അപകടം . പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു . ചെറുകുളം മധു ഭവനിൽ ബിനീഷിന്റെ മകൾ ആൻസി ആണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അപകടം.

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആൻസി ക്ലാസ് കഴിഞ്ഞ് പിതാവ് ബിനീഷിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളനാട് ഭാഗത്തുനിന്നും വന്ന ബുള്ളറ്റും ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു.

സ്കൂട്ടർ ഓടിച്ചിരുന്നത് ബിനീഷായിരുന്നു. അപകടത്തിൽ ആൻസി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബിനീഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

**വാഹനാപകടം ഒഴിവാക്കാം**

*1 - വേഗത നിയന്ത്രിക്കുക *

നിർദ്ദിഷ്ട വേഗത: റോഡിൽ സ്ഥാപിച്ചിട്ടുള്ള വേഗപരിധി ബോർഡുകൾ ശ്രദ്ധിച്ച് അതനുസരിച്ച് മാത്രം വാഹനം ഓടിക്കുക. സാഹചര്യമനുസരിച്ചുള്ള വേഗത: മഴ, മഞ്ഞ്, വെളിച്ചക്കുറവ് തുടങ്ങിയ സാഹചര്യങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വേഗത കുറയ്ക്കുക.

2*. ശ്രദ്ധ വ്യതിചലിക്കാതിരിക്കുക*

മൊബൈൽ ഫോൺ: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് (സംസാരിക്കുക, സന്ദേശം അയയ്ക്കുക) പൂർണ്ണമായും ഒഴിവാക്കുക. ഹാൻഡ്‌സ്ഫ്രീ പോലും ഒഴിവാക്കുന്നതാണ് സുരക്ഷിതം.

മറ്റ് കാര്യങ്ങൾ: ഭക്ഷണം കഴിക്കുക, റേഡിയോ അമിതമായി ശ്രദ്ധിക്കുക, യാത്രക്കാരുമായി അമിതമായി തർക്കിക്കുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കുക.

*3. സുരക്ഷിതമായ ദൂരം പാലിക്കുക *

മുന്നിൽ പോകുന്ന വാഹനവുമായി എപ്പോഴും സുരക്ഷിതമായ അകലം പാലിക്കുക. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വന്നാൽ പ്രതികരിക്കാൻ ഇത് സമയം നൽകും.

*4. മദ്യവും മയക്കുമരുന്നും ഒഴിവാക്കുക *

മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ ഒരു കാരണവശാലും വാഹനം ഓടിക്കരുത്. ഇത് നിങ്ങളുടെ പ്രതികരണ ശേഷിയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും തകരാറിലാക്കും.

*5. ക്ഷീണം ഒഴിവാക്കുക *

ദൂരയാത്രകൾ പോകുമ്പോൾ ആവശ്യത്തിന് വിശ്രമം എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും വാഹനം നിർത്തി ചെറുതായി നടക്കുകയോ വിശ്രമിക്കുകയോ ചെയ്യുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323771/thiruvananthapuram-class-10th-student-dies-bike-accident-aryanad)