---
title: "ശബരിമല സ്വർണ്ണകൊള്ള: 'നിശ്ശബ്ദ പാലിച്ച് കൂട്ടുനിന്നു', എസ്ഐടിയുടെ ചോദ്യത്തിന് മറുപടിയില്ലാതെ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ"
english_title: "Sabarimala gold robbery case Executive Officer Sudheesh Kumar fails to respond to SIT's questions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323762/sabarimala-gold-robbery-case-executive-officer-sudheesh-kumar-fails-to-respond-to-sits-questions"
published_at: "2025-11-01T13:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905bf134526c_335.jpg"
keywords: []
---

# ശബരിമല സ്വർണ്ണകൊള്ള: 'നിശ്ശബ്ദ പാലിച്ച് കൂട്ടുനിന്നു', എസ്ഐടിയുടെ ചോദ്യത്തിന് മറുപടിയില്ലാതെ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) ** ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികൾ കാണാതായ കേസിൽ എസ്ഐടി സംഘം അന്വേഷണം തുടരുമ്പോൾ വൻ വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. കേസിലെ മൂന്നാം പ്രതിയായ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെയും ഇന്ന് എസ്‌ഐ‌ടി അറസ്റ്റ് ചെയ്തു.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) ** ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികൾ കാണാതായ കേസിൽ എസ്ഐടി സംഘം അന്വേഷണം തുടരുമ്പോൾ വൻ വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. കേസിലെ മൂന്നാം പ്രതിയായ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെയും ഇന്ന് എസ്‌ഐ‌ടി അറസ്റ്റ് ചെയ്തു.

ഉച്ചയ്ക്കുശേഷം ഇയാളെ റാന്നി കോടതിയിൽ ഹാജരാക്കും. സുധീഷ് കുമാറിന് മുൻപ്, കേസിലെ പ്രധാന പ്രതികളായ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും, ഉണ്ണികൃഷ്ണൻ പോറ്റിയെയും എസ്ഐടി ഇതിനകം ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ വാസുദേവൻ നായരെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

> ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ പാളികൾ മാറ്റി അവയ്ക്ക് പകരം "ചെമ്പുപാളികൾ" എന്ന് രേഖപ്പെടുത്തി പുറത്തേക്ക് മാറ്റിയതാണ് മുഴുവൻ തട്ടിപ്പിനും തുടക്കം. എസിഐടിയുടെ പ്രാഥമിക കണ്ടെത്തൽ പ്രകാരം, ഈ കൊള്ളയിലെ മുഖ്യപ്രതി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു തന്നെയാണ്.

'ക്ഷേത്രത്തിന് പുറത്ത് കൊണ്ടുപോവാൻ പാടില്ലാത്ത സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാവുന്നതാണ് എന്ന് നിർദേശിച്ചത്, ദേവസ്വം മിനിറ്റ് പുസ്തകത്തിൽ വാസ്തവങ്ങൾ മറച്ച് കൃത്രിമ രേഖകൾ ചേർത്തത്' എല്ലാം മുരാരി ബാബുവാണ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ, ഈ തട്ടിപ്പിൽ നിശ്ശബ്ദ പാലിച്ച് തട്ടിപ്പിന് കൂട്ടുനിന്നു എന്നാണ് സുധീഷ് കുമാറിനെതിരെ എസ്ഐ ടി ഉന്നയിക്കുന്ന ഗുരുതര ആരോപണം.

> 1998-99 കാലഘട്ടത്തിൽ തന്നെ ഈ സ്വർണ്ണപ്പൂശിയ പാളികളുടെ വിവരം സുധീഷ് കുമാറിന് അറിയാമായിരുന്നിട്ടും, "എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല?" എന്ന എസ്‌ഐ‌ടിയുടെ നിർണായക ചോദ്യത്തിന് സുധീഷ് മറുപടി നൽകിയില്ല. നിലവിൽ തട്ടിപ്പിന്റെ മുഴുവൻ ശൃംഖലയുടെയും പ്രധാന ബന്ധം ഇപ്പോൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അറസ്റ്റ് സാധ്യതകളും അന്വേഷണ സംഘം തള്ളി പറയുന്നില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323762/sabarimala-gold-robbery-case-executive-officer-sudheesh-kumar-fails-to-respond-to-sits-questions)