---
title: "എ.പി.ജെ അബ്ദുൽ കലാം കേരളീയം പുരസ്കാരം ആർ റോഷിപാലിന്"
english_title: "APJ Abdul Kalam Kerala Award goes to R. Roshipal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323760/apj-abdul-kalam-kerala-award-goes-to-r-roshipal"
published_at: "2025-11-01T13:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905bccfb6c71_qewa3frc.jpg"
keywords: []
---

# എ.പി.ജെ അബ്ദുൽ കലാം കേരളീയം പുരസ്കാരം ആർ റോഷിപാലിന്

> **Lead Summary:** തിരുവനന്തപുരം: **[** എപിജെ അബ്ദുൽ കലാം കേരളീയം പുരസ്കാരം റിപ്പോർട്ടർ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ റോഷിപാലിന് ലഭിച്ചു. മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരമാണ് ആർ റോഷിപാലിന് ലഭിച്ചത്. മികച്ച പാർലമെൻ്റേറിയനുള്ള പുരസ്കാരം ആന്റോ ആന്റണിക്കും നിയമസഭ സാമാജികനുള്ള പുരസ്കാരം കെ ഹരീന്ദ്രനും ലഭിച്ചു.

## Article Content

തിരുവനന്തപുരം: **[** എപിജെ അബ്ദുൽ കലാം കേരളീയം പുരസ്കാരം റിപ്പോർട്ടർ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ റോഷിപാലിന് ലഭിച്ചു. മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരമാണ് ആർ റോഷിപാലിന് ലഭിച്ചത്. മികച്ച പാർലമെൻ്റേറിയനുള്ള പുരസ്കാരം ആന്റോ ആന്റണിക്കും നിയമസഭ സാമാജികനുള്ള പുരസ്കാരം കെ ഹരീന്ദ്രനും ലഭിച്ചു.

നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുരസ്കാരങ്ങൾ സമ്മാനിക്കും. നേരത്തെ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്കാരം, സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ പുരസ്കാരം, പ്രഥമ കോടിയേരി ബാലകൃഷ്ണൻ മാധ്യമ പുരസ്കാരം, ലയൺസ് ക്ലബ് മീഡിയ അവാർഡ്, പ്രേം നസീർ സുഹൃത്ത് സമിതി പുരസ്കാരം, ജെ.സി ഡാനിയേൽ മാധ്യമ അവാർഡ്, ഹ്യൂമൻ റൈറ്റ്സ് ഫോറം അവാർഡ്, സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ അവാർഡ്,  സർഗ്ഗാലയ അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ റോഷിപാലിന് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323760/apj-abdul-kalam-kerala-award-goes-to-r-roshipal)