---
title: "'മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പച്ച നുണകളുടെ കൂമ്പാരം, അതിദാരിദ്ര മുക്തമെന്ന് പ്രഖ്യാപിക്കുന്നത് വഴി പല പദ്ധതികളിൽ നിന്നും കേരളം പുറത്താകും' "
english_title: "Opposition leader VDSatheesan alleged  Chief Minister's pinarayivijayan  lies Kerala extreme poverty-free state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323758/opposition-leader-vdsatheesan-alleged-chief-ministers-pinarayivijayan-lies-kerala-extreme-poverty-free-state"
published_at: "2025-11-01T13:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905bb06e4c5a_cm.jpg"
keywords: []
---

# 'മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പച്ച നുണകളുടെ കൂമ്പാരം, അതിദാരിദ്ര മുക്തമെന്ന് പ്രഖ്യാപിക്കുന്നത് വഴി പല പദ്ധതികളിൽ നിന്നും കേരളം പുറത്താകും' 

> **Lead Summary:** മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പച്ച നുണകളുടെ കൂമ്പാരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു . രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച സർക്കാർ തട്ടിപ്പാണെന്നും പ്രതിപക്ഷ നേതാവ്.

## Article Content

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പച്ച നുണകളുടെ കൂമ്പാരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു . രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച സർക്കാർ തട്ടിപ്പാണെന്നും പ്രതിപക്ഷ നേതാവ്.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പച്ച നുണകളുടെ കൂമ്പാരമാണെന്നും ശുദ്ധ വെട്ടിപ്പാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. കേരളം പുതുയുഗപ്പിറവിയിൽ ആണെന്ന് നിയമസഭയിൽ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിൽ ഒരു ചർച്ചയും ഇല്ലാതെയാണ് മുഖ്യമന്ത്രി ചട്ടം 300 പ്രകാരം വായന നടത്തിയത്. ലക്ഷങ്ങൾ ചെലവഴിച്ചാണ് പ്രഖ്യാപന പരിപാടി നടത്തുന്നത്. എല്ലാ മാധ്യമങ്ങളിലും കോടികൾ കൊടുത്ത് പരസ്യം നൽകി.

മുഖ്യമന്ത്രിയുടെ പ്രസ്താവന കേൾക്കാൻ മാത്രം സാമാജികരെ സഭയിലേക്ക് വിളിച്ചുവരുത്തിയെന്നും സഭയെ അവഹേളിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

കൂടാതെ, അതിദാരിദ്ര മുക്തമെന്ന് പ്രഖ്യാപിക്കുന്നത് വഴി പല പദ്ധതികളിൽ നിന്നും കേരളം പുറത്താകുമെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തലേ ആഴ്ച നടത്തുന്ന പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കാൻ നടത്തുന്ന പ്രൊപ്പഗണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു. മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. 

കേരളം പിറവി ദിനത്തിൽ കേരളത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. കേരളത്തിന്റേത് ചരിത്ര നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന ചരിത്രം കുറിച്ചിരിക്കുകയാണ്.

രണ്ടാം പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. ഇത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. രാഷ്ട്രീയ വേര്‍തിരിവുകള്‍ ഉണ്ടെങ്കിലും കേരളം ഒറ്റക്കെട്ടാണെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.

ഇന്നുചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിരുന്നു. ഇതിനിടെയാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

ഓരോ കേരളപ്പിറവി ദിനവും നമ്മള്‍ ആഘോഷിക്കാറുണ്ടെന്നും എന്നാല്‍ ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തെരഞ്ഞെടുപ്പില്‍ നല്‍കിയ സുപ്രധാന വാദ്നാമായിരുന്നു. അത് നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323758/opposition-leader-vdsatheesan-alleged-chief-ministers-pinarayivijayan-lies-kerala-extreme-poverty-free-state)