---
title: "കാ​റി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് തീ പിടിച്ചു; പ​ഞ്ചാ​യ​ത്ത് അം​ഗം വെ​ന്തു​മ​രി​ച്ചു"
english_title: "Car catches fire after hitting a tipper lorry Panchayat member dies of burns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323736/car-catches-fire-after-hitting-a-tipper-lorry-panchayat-member-dies-of-burns"
published_at: "2025-11-01T11:33:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905a33d5c050_33.jpg"
keywords: []
---

# കാ​റി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് തീ പിടിച്ചു; പ​ഞ്ചാ​യ​ത്ത് അം​ഗം വെ​ന്തു​മ​രി​ച്ചു

> **Lead Summary:** **ബം​ഗ​ളൂ​രു: ( **[www.truevisionnews.com]** ) **ശ്രീ​രം​ഗ​പ​ട്ട​ണ താ​ലൂ​ക്കി​ലെ പ​മ്പ് ഹൗ​സി​നും പാ​ല​ഹ​ള്ളി​ക്കും ഇ​ട​യി​ൽ ഹൊ​സ​ഹ​ള്ളി​ക്ക് സ​മീ​പം ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് കാ​ർ ക​ത്തി പ​ഞ്ചാ​യ​ത്ത് അം​ഗം വെ​ന്തു​മ​രി​ച്ചു. ഹു​ൻ​സൂ​രി​ൽ​നി​ന്നു​ള്ള മൂ​ക്ക​ന​ഹ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ച​ന്ദ്ര​ശേ​ഖ​ർ ഗൗ​ഡ​യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മൂ​ക്ക​ന​ഹ​ള്ളി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റ് പ​രേ​ത​നാ​യ എം.​എം. ഷെ​ട്ടി​ഗൗ​ഡ​യു​ടെ മ​ക​നാ​ണ് ച​ന്ദ്ര​ശേ​ഖ​ർ.

## Article Content

**ബം​ഗ​ളൂ​രു: ( **[www.truevisionnews.com]** ) **ശ്രീ​രം​ഗ​പ​ട്ട​ണ താ​ലൂ​ക്കി​ലെ പ​മ്പ് ഹൗ​സി​നും പാ​ല​ഹ​ള്ളി​ക്കും ഇ​ട​യി​ൽ ഹൊ​സ​ഹ​ള്ളി​ക്ക് സ​മീ​പം ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് കാ​ർ ക​ത്തി പ​ഞ്ചാ​യ​ത്ത് അം​ഗം വെ​ന്തു​മ​രി​ച്ചു. ഹു​ൻ​സൂ​രി​ൽ​നി​ന്നു​ള്ള മൂ​ക്ക​ന​ഹ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ച​ന്ദ്ര​ശേ​ഖ​ർ ഗൗ​ഡ​യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മൂ​ക്ക​ന​ഹ​ള്ളി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റ് പ​രേ​ത​നാ​യ എം.​എം. ഷെ​ട്ടി​ഗൗ​ഡ​യു​ടെ മ​ക​നാ​ണ് ച​ന്ദ്ര​ശേ​ഖ​ർ.

മാ​ണ്ഡ്യ​ക്ക​ടു​ത്തു​ള്ള ഗ്രാ​മ​ത്തി​ൽ സ​മാ​ധാ​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ച​ന്ദ്ര​ശേ​ഖ​ർ ത​ന്റെ ഇ​ന്നോ​വ കാ​റി​ൽ ഹു​ൻ​സൂ​രി​ലേ​ക്ക് പോ​വു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ക്കു​ക​യും അ​ക​ത്ത് കു​ടു​ങ്ങി​യ ച​ന്ദ്ര​ശേ​ഖ​ർ വെ​ന്തു​മ​രി​ക്കു​ക​യും ചെ​യ്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. പൊ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്‌​സ്, എ​മ​ർ​ജ​ൻ​സി സ​ർ​വി​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

മറ്റൊരു സംഭവത്തിൽ സ​ക് ലേ​ഷ്പൂ​ർ ബി​സി​ലേ ചു​ര​ത്തി​ന് സ​മീ​പം വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ൻ മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. 20 പേ​ർ​ക്ക് പ​രി​ക്ക്. കെ. ​ശി​വ​രാ​ജാ​ണ് (50) മ​രി​ച്ച​ത്. വ​ന​ഗു​രു​വി​ൽ​നി​ന്ന് കു​ക്കെ സു​ബ്ര​ഹ്മ​ണ്യ​യി​ലേ​ക്ക് വി​വാ​ഹ സം​ഘ​വു​മാ​യി പോ​യ വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് ഏ​ക​ദേ​ശം 20 അ​ടി ഉ​യ​ര​ത്തി​ൽ​നി​ന്ന് മ​റി​യു​ക​യാ​യി​രു​ന്നു. ഏ​ഴു​പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. വാ​ഹ​ന​ത്തി​ൽ 30ഓ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323736/car-catches-fire-after-hitting-a-tipper-lorry-panchayat-member-dies-of-burns)