---
title: "എടാ ഭയങ്കര...; നീയൊരു കില്ലാഡി തന്നെ! 'സമീപിക്കുന്നവർക്ക് ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകുന്നു ' - ഇരുപത്തിമൂന്നുകാരൻ പൊലീസ് പിടിയിൽ "
english_title: "Leaking phone calls  location information man arrested police pathanamthitta hacker social media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323726/leaking-phone-calls-location-information-man-arrested-police-pathanamthitta-hacker-social-media"
published_at: "2025-11-01T10:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69059cd78a2fd_spam.jpg"
keywords: []
---

# എടാ ഭയങ്കര...; നീയൊരു കില്ലാഡി തന്നെ! 'സമീപിക്കുന്നവർക്ക് ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകുന്നു ' - ഇരുപത്തിമൂന്നുകാരൻ പൊലീസ് പിടിയിൽ 

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ടയിൽ 23കാരനായ ഹാക്കർ പോലീസ് പിടിയിൽ . ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകുന്ന ഹാക്കറായ അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസാണ് പിടിയിലായത്.

## Article Content

പത്തനംതിട്ട: പത്തനംതിട്ടയിൽ 23കാരനായ ഹാക്കർ പോലീസ് പിടിയിൽ . ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകുന്ന ഹാക്കറായ അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസാണ് പിടിയിലായത്.

തന്നെ സമീപിക്കുന്നവർക്ക് ഫോൺ കാൾ രേഖകളും മറ്റ് ലൊക്കേഷൻ വിവരങ്ങളും ചോർത്തി നൽകുകയാണ് പ്രതിയുടെ പതിവ് രീതി. ഗൗരവമേറിയ സുരക്ഷാ വിവരങ്ങളും ചോർത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

പത്തനംതിട്ട സൈബർ പൊലീസ് ആണ് ജോയലിനെ പിടികൂടിയത്. എസ്പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.

ഹാക്കിംഗ് ഒഴിവാക്കാനുള്ള സുരക്ഷാ മാർഗ്ഗങ്ങൾ നോക്കാം

ശക്തമായ പാസ്‌വേഡുകൾ:

എല്ലാ അക്കൗണ്ടുകൾക്കും വ്യത്യസ്തവും ശക്തവുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. പാസ്‌വേഡുകൾ ഓർമ്മിക്കാൻ പാസ്‌വേഡ് മാനേജർ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.

ആപ്പ് സ്റ്റോറുകൾ മാത്രം:

ഗൂഗിൾ പ്ലേ സ്റ്റോർ , ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ആപ്പുകൾ ഒഴിവാക്കുക.

സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ:

ഓപ്പറേറ്റിംഗ് സിസ്റ്റം,  ആപ്പുകൾ എന്നിവ കൃത്യ സമയത്ത് അപ്ഡേറ്റ് ചെയ്യുക. സുരക്ഷാ പിഴവുകൾ പരിഹരിക്കാൻ ഇത് അത്യാവശ്യമാണ്.

ലിങ്കുകൾ ശ്രദ്ധിക്കുക:

ഇമെയിലുകളിലോ സന്ദേശങ്ങളിലോ (വാട്സ്ആപ്പ് ഉൾപ്പെടെ) വരുന്ന അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

പൊതു വൈഫൈ ഒഴിവാക്കുക:

സുരക്ഷിതമല്ലാത്ത പൊതു വൈഫൈ നെറ്റ്‌വർക്കുകൾ (ഉദാഹരണത്തിന്, റെയിൽവേ സ്റ്റേഷനുകളിലെ, കോഫി ഷോപ്പുകളിലെ) വഴി പ്രധാനപ്പെട്ട സാമ്പത്തിക ഇടപാടുകളോ ലോഗിനുകളോ നടത്തുന്നത് ഒഴിവാക്കുക. VPN ഉപയോഗിച്ച് മാത്രം ഇത്തരം നെറ്റ്വർക്കുകൾ ഉപയോഗിക്കുക.

ബ്ലൂടൂത്തും വൈഫൈയും:

ആവശ്യം കഴിഞ്ഞാൽ ബ്ലൂടൂത്തും വൈഫൈയും ഓഫ് ചെയ്യുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323726/leaking-phone-calls-location-information-man-arrested-police-pathanamthitta-hacker-social-media)