---
title: "സ്വകാര്യ നഴ്സിങ് കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കി കാന്റീൻ ജീവനക്കാരൻ; സ്വകാര്യ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണി"
english_title: "Canteen employee caught peeking into girls hostel bathroom at private nursing college threatens to release private footage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323698/canteen-employee-caught-peeking-into-girls-hostel-bathroom-at-private-nursing-college-threatens-to-release-private-footage"
published_at: "2025-11-01T07:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69056be0343e7_tt.jpg"
keywords: []
---

# സ്വകാര്യ നഴ്സിങ് കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കി കാന്റീൻ ജീവനക്കാരൻ; സ്വകാര്യ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണി

> **Lead Summary:** **മംഗളൂരു: ( **[www.truevisionnews.com]** ) **സ്വകാര്യ നഴ്സിങ് കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ ഉത്തർപ്രദേശ് സ്വദേശിയായ കാന്റീൻ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മാസങ്ങളായി കന്റീനിൽ ജോലി ചെയ്യുന്ന ഹമീദിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.

## Article Content

**മംഗളൂരു: ( **[www.truevisionnews.com]** ) **സ്വകാര്യ നഴ്സിങ് കോളജിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ ഉത്തർപ്രദേശ് സ്വദേശിയായ കാന്റീൻ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മാസങ്ങളായി കന്റീനിൽ ജോലി ചെയ്യുന്ന ഹമീദിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.

കഴിഞ്ഞ ദിവസം വിദ്യാർഥിനികൾ ഇയാളെ പിടികൂടുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ കോളജ് മാനേജ്മെന്റും ഹോസ്റ്റൽ വാർഡനും പ്രതിക്കെതിരെ നടപടിയെടുക്കാൻ തയാറായില്ലെന്ന് വിദ്യാർഥിനികൾ പറഞ്ഞു. തന്റെ കയ്യിൽ വിദ്യാർഥിനികളുടെ സ്വകാര്യദൃശ്യങ്ങളുണ്ടെന്നും നടപടിയെടുത്താൽ അവ പുറത്തുവിടുമെന്നും ഇയാൾ പറഞ്ഞതായും വിവരമുണ്ട്. കൂടാതെ പ്രതി ഉൾപ്പെടെയുള്ള കന്റീൻ ജീവനക്കാരായ ഉത്തർപ്രദേശ് സ്വദേശികളുടെ താമസസ്ഥലത്തു നിന്ന് വിദ്യാർഥിനികൾ ലഹരിവസ്തുക്കളും കണ്ടെത്തി.

ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചു. വിദ്യാർഥിനികൾ ബാർകെ പൊലീസിനെ വിവരം അറിയിച്ചതോടെ സ്വമേധയാ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്ത് ഡപ്യൂട്ടി കമ്മിഷണർക്ക് മുന്നിൽ ഹാജരാക്കിയതായും പിന്നീട് ജാമ്യത്തിൽ വിട്ടതായും പൊലീസ് പറഞ്ഞു. മംഗളൂരുവിലെ കോളജ് ഹോസ്റ്റലുകളിൽ ഇത്തരം ദുരനുഭവങ്ങൾ സ്ഥിരമാണെന്നും അധികാരികൾ ഇതിനെതിരെ കണ്ണടയ്ക്കുകയാണെന്നും വിദ്യാർഥികളും രക്ഷിതാക്കളും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323698/canteen-employee-caught-peeking-into-girls-hostel-bathroom-at-private-nursing-college-threatens-to-release-private-footage)