---
title: "മലപ്പുറം വള്ളുവമ്പ്രത്ത് വൻ തീപിടിത്തം: അപകടം വെളിച്ചെണ്ണ മില്ലിൽ; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു"
english_title: "Major fire breaks out in Valluvambrat Malappuram Accident at coconut oil mill Efforts to douse the fire continue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323697/major-fire-breaks-out-in-valluvambrat-malappuram-accident-at-coconut-oil-mill-efforts-to-douse-the-fire-continue"
published_at: "2025-11-01T07:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69056a81b1508_hh.jpg"
keywords: []
---

# മലപ്പുറം വള്ളുവമ്പ്രത്ത് വൻ തീപിടിത്തം: അപകടം വെളിച്ചെണ്ണ മില്ലിൽ; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

> **Lead Summary:** **മലപ്പുറം: ( **[www.truevisionnews.com]** )** മലപ്പുറം വള്ളൂവമ്പ്രത്ത് ഓയിൽ മില്ലിന് തീപിടിച്ചു. വലിയ തീപിടിത്തമാണുണ്ടായിരിക്കുന്നത്. പുലർച്ചെ 5.40 ഓടെയാണ് തീപിടിത്തമുണ്ടായത്. കൊപ്ര ഉണക്കി ആട്ടു​ന്ന മില്ലിനാണ് തീപിടിച്ചത്. മലപ്പുറത്തും മഞ്ചേരിയിലും നിന്നുള്ള അ​ഗ്നിരക്ഷ സേന എത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. നിലവിൽ തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം. കെട്ടിടത്തിനകത്ത് വലിയ തോതിൽ എണ്ണ സംഭരിച്ച ടാങ്കിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം വിജയിച്ചിട്ടുണ്ട്. തീ അടുത്ത ഇടങ്ങളിലേക്ക് പടരുന്നതും തടയാനായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

## Article Content

**മലപ്പുറം: ( **[www.truevisionnews.com]** )** മലപ്പുറം വള്ളൂവമ്പ്രത്ത് ഓയിൽ മില്ലിന് തീപിടിച്ചു. വലിയ തീപിടിത്തമാണുണ്ടായിരിക്കുന്നത്. പുലർച്ചെ 5.40 ഓടെയാണ് തീപിടിത്തമുണ്ടായത്. കൊപ്ര ഉണക്കി ആട്ടു​ന്ന മില്ലിനാണ് തീപിടിച്ചത്. മലപ്പുറത്തും മഞ്ചേരിയിലും നിന്നുള്ള അ​ഗ്നിരക്ഷ സേന എത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. നിലവിൽ തീ നിയന്ത്രണ വിധേയമാണെന്നാണ് വിവരം. കെട്ടിടത്തിനകത്ത് വലിയ തോതിൽ എണ്ണ സംഭരിച്ച ടാങ്കിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം വിജയിച്ചിട്ടുണ്ട്. തീ അടുത്ത ഇടങ്ങളിലേക്ക് പടരുന്നതും തടയാനായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323697/major-fire-breaks-out-in-valluvambrat-malappuram-accident-at-coconut-oil-mill-efforts-to-douse-the-fire-continue)