---
title: " സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം: കൊല്ലം സ്വദേശിയായ വയോധികൻ മരിച്ചു "
english_title: "A native of Palathara, Kollam, died of amoebic encephalitis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323688/a-native-of-palathara-kollam-died-of-amoebic-encephalitis"
published_at: "2025-10-31T22:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904f1e129695_health.jpg"
keywords: []
---

#  സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം: കൊല്ലം സ്വദേശിയായ വയോധികൻ മരിച്ചു 

> **Lead Summary:** സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരു മരണം കൂടി . കൊല്ലം പാലത്തറ സ്വദേശിയായ 65 വയസുള്ള പുരുഷനാണ് മരിച്ചത്.

## Article Content

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരു മരണം കൂടി . കൊല്ലം പാലത്തറ സ്വദേശിയായ 65 വയസുള്ള പുരുഷനാണ് മരിച്ചത്.

ഈ മാസം മാത്രം 12 പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇന്ന് രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 65 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഈ വർഷം മാത്രം 33 പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചത്.

അതേസമയം തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മ കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു . ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇവരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. അതേസമയം, സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വര രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്താത്ത സ്ഥിതിയിലാണ്.

രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നറിയാൻ പഠനം നടക്കുന്നുണ്ടോ എന്നതിൽ പോലും വ്യക്തതയില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകളാണ് ഈ മാസം മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

**പ്രാരംഭ ലക്ഷണങ്ങൾ:**

രുചിയിലും ഗന്ധത്തിലുമുള്ള മാറ്റങ്ങൾ

ശക്തമായ തലവേദന

പനി

ഓക്കാനം, ഛർദ്ദി

കഴുത്ത് വേദന അല്ലെങ്കിൽ കഴുത്തിൽ മുറുക്കം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323688/a-native-of-palathara-kollam-died-of-amoebic-encephalitis)