---
title: "വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി, അപകടം സ്കൂൾ വിട്ട് കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ "
english_title: "sixth grade student missing swept away wave bathing sea vizhinjam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323684/sixth-grade-student-missing-swept-away-wave-bathing-sea-vizhinjam-new-update"
published_at: "2025-10-31T22:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904e6ed4372d_dead.jpg"
keywords: []
---

# വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി, അപകടം സ്കൂൾ വിട്ട് കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ 

> **Lead Summary:** കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ആറാം ക്ലാസ് വിദ്യാർത്ഥിയെ കടലിൽ കാണാതായി. വിഴിഞ്ഞത്തിന് സമീപമാണ് സംഭവം . അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യുപി സ്കൂളിലെ ജോബിൾ നെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട് വന്നശേഷം ബന്ധുവും അതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായി കുളിക്കാനിറങ്ങിയതായിരുന്നു ജോബിൾ.

## Article Content

കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ആറാം ക്ലാസ് വിദ്യാർത്ഥിയെ കടലിൽ കാണാതായി. വിഴിഞ്ഞത്തിന് സമീപമാണ് സംഭവം . അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യുപി സ്കൂളിലെ ജോബിൾ നെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട് വന്നശേഷം ബന്ധുവും അതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായി കുളിക്കാനിറങ്ങിയതായിരുന്നു ജോബിൾ.

ജോബിൾ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. കരയിൽ നിന്നിരുന്ന സുഹൃത്താണ് നാട്ടുകാരെയും ബന്ധുക്കളെയും വിരമറിയിച്ചത്. വിഴിഞ്ഞം പൊലീസും കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി രാത്രിയും തെരച്ചിൽ തുടരുകയാണ്. അടിമലത്തുറ അമ്പലത്തുംമൂല സെന്‍റ് ആന്‍റണീസ് പള്ളിയ്ക്ക് സമീപം റോസി ഹൗസിൽ പത്രോസിന്‍റെയും ഡയാനയുടെയും മകനാണ് ജോബിൾ‌.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323684/sixth-grade-student-missing-swept-away-wave-bathing-sea-vizhinjam-new-update)