---
title: "കെട്ടിത്തൂക്കിയപ്പോൾ ഉള്ള് പിടച്ചില്ലേ?  സുഹൃത്തുക്കൾ വീട്ടിൽ വരുന്നത് വിലക്കി, അമ്മയെ  മകളും കൂട്ടുകാരും ചേർന്ന് കൊന്ന സംഭവം; കേസെടുത്ത് പൊലീസ് "
english_title: "Police register case after  friends kill mother after friends forbid her from coming to their house crime"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323658/police-register-case-after-friends-kill-mother-after-friends-forbid-her-from-coming-to-their-house-crime"
published_at: "2025-10-31T18:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904b374ad5de_crime.jpg"
keywords: []
---

# കെട്ടിത്തൂക്കിയപ്പോൾ ഉള്ള് പിടച്ചില്ലേ?  സുഹൃത്തുക്കൾ വീട്ടിൽ വരുന്നത് വിലക്കി, അമ്മയെ  മകളും കൂട്ടുകാരും ചേർന്ന് കൊന്ന സംഭവം; കേസെടുത്ത് പൊലീസ് 

> **Lead Summary:** കൊടുംക്രൂരത ... വീട്ടിൽ സുഹൃത്തുക്കൾ വരുന്നത് എതിർത്ത മാതാവിനെ മകളും കൂട്ടുകാരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സാരിയിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതികളായ പെൺകുട്ടിയേയും അഞ്ച് ആൺകുട്ടികളേയും പൊലീസ് അറസ്റ്റ് ചെയ്തു.ക‍ർണാടക ദക്ഷിണ ബംഗളൂരു ഉത്തരഹള്ളിയിലാണ് സംഭവം .

## Article Content

കൊടുംക്രൂരത ... വീട്ടിൽ സുഹൃത്തുക്കൾ വരുന്നത് എതിർത്ത മാതാവിനെ മകളും കൂട്ടുകാരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സാരിയിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതികളായ പെൺകുട്ടിയേയും അഞ്ച് ആൺകുട്ടികളേയും പൊലീസ് അറസ്റ്റ് ചെയ്തു.ക‍ർണാടക ദക്ഷിണ ബംഗളൂരു ഉത്തരഹള്ളിയിലാണ് സംഭവം .

അനാവശ്യമായി സുഹൃത്തുക്കൾ വീട്ടിൽ വരുന്നതിന് പൊലീസിനെ വിളിക്കും എന്ന് മാതാവ് പറഞ്ഞതാണ് പ്രകോപനകാരണമായി പറയുന്നത് .  17 വയസുള്ള പെൺകുട്ടിയാണ് സുഹൃത്തുക്കളുമായി ചേർന്ന് അമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മരണം ആത്മഹത്യയായി വരുത്തിത്തീർക്കാനാണ് സാരി ഉപയോഗിച്ച് മൃതദേഹം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കിയതെന്നും പൊലീസ് പറഞ്ഞു.

ഉത്തരഹള്ളിയിൽ താമസിക്കുന്ന 34 കാരിയായ നേത്രാവതിയാണ് കൊല്ലപ്പെട്ടത്. ഉത്തരഹള്ളിയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കൊലപാതകശേഷം പെൺകുട്ടി വീട് പൂട്ടി ദിവസങ്ങളോളം മുത്തശ്ശിയുടെ വീട്ടിലേക്ക് മാറിതാമസിച്ചതായും പറയുന്നു.

ആദ്യം സ്ത്രീ തൂങ്ങിമരിച്ചതാണെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ മുത്തശ്ശിയുടെ വീട്ടിലെത്തി പെൺകുട്ടി പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുകൾ തോന്നിത്തുടങ്ങിയതോടെ നേത്രാവതിയുടെ സഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്.  13 വയസുള്ള ഏഴാം ക്ലാസുകാരനായ ആൺകുട്ടിയൊഴിച്ച് എല്ലാവരും സ്കൂൾ പഠനം ഉപേക്ഷിച്ചവരാണ്. മരിച്ച സ്ത്രീ ഒരു ലോൺ റിക്കവറി കമ്പനിയിൽ ടെലികോളറായി ജോലി ചെയ്തു വരികയായിരുന്നു.

ഒക്ടോബർ 25 ന് രാത്രി 10.30 നും ഒക്ടോബർ 27 ന് ഉച്ചക്ക് 12 നും ഇടയിലാണ്കൊലപാതകം നടന്നതെന്നാണ്  പൊലീസ് കണ്ടെത്തൽ. മകളുടെ വിശദമായ മൊഴി എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323658/police-register-case-after-friends-kill-mother-after-friends-forbid-her-from-coming-to-their-house-crime)