---
title: "മുഖ്യമന്ത്രിയുടെ ക്ഷേമ പദ്ധതി പ്രഖ്യാപനം: ജനങ്ങള്‍ക്ക് ലഭിച്ചത് ബമ്പര്‍ സമ്മാനം -മന്ത്രി എ കെ ശശീന്ദ്രന്‍"
english_title: "Chief Minister's welfare scheme announcement: People got a bumper gift - Minister A K Saseendran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323625/chief-ministers-welfare-scheme-announcement-people-got-a-bumper-gift-minister-a-k-saseendran"
published_at: "2025-10-31T15:38:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69048b0c60c06_qwrsd.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ക്ഷേമ പദ്ധതി പ്രഖ്യാപനം: ജനങ്ങള്‍ക്ക് ലഭിച്ചത് ബമ്പര്‍ സമ്മാനം -മന്ത്രി എ കെ ശശീന്ദ്രന്‍

> **Lead Summary:**  കോഴിക്കോട്:**[** ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചത് ബമ്പര്‍ സമ്മാനമാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

## Article Content

 കോഴിക്കോട്:**[** ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചത് ബമ്പര്‍ സമ്മാനമാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമ്പൂര്‍ണ ഭവന പഞ്ചായത്ത് പ്രഖ്യാപനം, വയോജന നയരേഖ പ്രഖ്യാപനം, പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആദരം എന്നിവയാണ് ചടങ്ങില്‍ നടന്നത്. ദേശീയ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ മെഡല്‍ നേടിയ സി വി അനുരാഗ്, സംസഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് ജേതാവ് അന്‍വിത ആര്‍ പ്രവീണ്‍ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം കൈമാറി.

കുറ്റ്യാടി മെഹ്ഫില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലീബ സുനില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, സെക്രട്ടറി കെ സിന്ധു, വൈസ് പ്രസിഡന്റ് ടി കെ മോഹന്‍ദാസ്, സ്ഥിരംസമിതി അധ്യക്ഷരായ പി പി ചന്ദ്രന്‍ മാസ്റ്റര്‍, സബിന മോഹന്‍, കെ പി ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ കെ ഷമീന, കെ കൈരളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ സി മജീദ്, ഹാഷിം നമ്പാട്ടില്‍, സി കെ സുമിത്ര, കെ നിഷ, ടി കെ കുട്ട്യാലി, ജുഗുനു തെക്കയില്‍, കരീം മേപ്പള്ളിപൊയില്‍, എ ടി ഗീത, ആസൂത്രണ സമിതി അംഗം പി കെ ബാബു മാസ്റ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ സി ബിന്ദു, ജൈവ വൈവിധ്യ കോഓഡിനേറ്റര്‍ മഞ്ജു, മണലില്‍ മോഹനന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323625/chief-ministers-welfare-scheme-announcement-people-got-a-bumper-gift-minister-a-k-saseendran)