---
title: "'ആര്‍ത്തവ അവധിക്ക് സാനിറ്ററി പാഡിന്റെ ചിത്രം കാണിക്കണം';  സ്ത്രീകളെ അപമാനിച്ച് സര്‍വ്വകലാശാല സൂപ്പര്‍വൈസര്‍"
english_title: "sanitarypad row at mdu rohtak haryana"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323614/sanitarypad-row-at-mdu-rohtak-haryana"
published_at: "2025-10-31T14:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904803f0ed50_blood.jpg"
keywords: []
---

# 'ആര്‍ത്തവ അവധിക്ക് സാനിറ്ററി പാഡിന്റെ ചിത്രം കാണിക്കണം';  സ്ത്രീകളെ അപമാനിച്ച് സര്‍വ്വകലാശാല സൂപ്പര്‍വൈസര്‍

> **Lead Summary:** **ഹരിയാന: **ഹരിയാനയില്‍ സ്ത്രീകളെ അപമാനിച്ച് സര്‍വ്വകലാശാല സൂപ്പര്‍വൈസര്‍. ആര്‍ത്തവ അവധിക്ക് സാനിറ്ററി പാഡിന്റെ ചിത്രം കാണിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് റോത്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വ്വകലാശാലയിലെ സൂപ്പര്‍വൈസര്‍. മൂന്ന് ശുചീകരണ തൊഴിലാളികള്‍ക്ക് ആണ് അപമാന ഉത്തരവ് നൽകിയത്. ഇതോടെ യൂണിവേഴ്സിറ്റിയിൽ സൂപ്പര്‍വൈസര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം. ഗവര്‍ണർ അഷിം കുമാർ ഘോഷിൻ്റെ സന്ദര്‍ശനത്തിന് എല്ലാ ജീവനക്കാരും ജോലിക്ക് എത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.

## Article Content

**ഹരിയാന: **ഹരിയാനയില്‍ സ്ത്രീകളെ അപമാനിച്ച് സര്‍വ്വകലാശാല സൂപ്പര്‍വൈസര്‍. ആര്‍ത്തവ അവധിക്ക് സാനിറ്ററി പാഡിന്റെ ചിത്രം കാണിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് റോത്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വ്വകലാശാലയിലെ സൂപ്പര്‍വൈസര്‍. മൂന്ന് ശുചീകരണ തൊഴിലാളികള്‍ക്ക് ആണ് അപമാന ഉത്തരവ് നൽകിയത്. ഇതോടെ യൂണിവേഴ്സിറ്റിയിൽ സൂപ്പര്‍വൈസര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം. ഗവര്‍ണർ അഷിം കുമാർ ഘോഷിൻ്റെ സന്ദര്‍ശനത്തിന് എല്ലാ ജീവനക്കാരും ജോലിക്ക് എത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.

ആർത്തവം ആയതിനാൽ മൂന്ന് ശുചീകരണ തൊഴിലാളികൾ അവധി ആവശ്യപ്പെട്ടു. ഇതോടെയാണ് പാഡിൻ്റെ ചിത്രം കാണിക്കാൻ സൂപ്പർവൈസർ ആവശ്യപ്പെട്ടത്. ഗതികെട്ട് ചിത്രം നൽകിയിട്ടും അവധി അനുവദിച്ചില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. ഒരാൾ ഗതികെട്ട് ജോലിക്ക് പോകുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന്, സർവ്വകലാശാലയിലെ വനിതാ ജീവനക്കാരികൾ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കെടുത്തു. ജീവനക്കാരികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323614/sanitarypad-row-at-mdu-rohtak-haryana)