---
title: "തേങ്ങ അരച്ച് നേരം കളയേണ്ട; ഇന്നത്തെ ഊണിന് ഞൊടിയിടയിൽ നല്ല കുറുകിയ ഒന്നാന്തരം മോരുകറി തയ്യാറാക്കാം ....."
english_title: "For today meal let prepare a delicious short and delicious curd curry "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323586/for-today-meal-let-prepare-a-delicious-short-and-delicious-curd-curry "
published_at: "2025-10-31T13:08:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690467ad25606_jkhjk.jpg"
keywords: []
---

# തേങ്ങ അരച്ച് നേരം കളയേണ്ട; ഇന്നത്തെ ഊണിന് ഞൊടിയിടയിൽ നല്ല കുറുകിയ ഒന്നാന്തരം മോരുകറി തയ്യാറാക്കാം .....

> **Lead Summary:** **( **[www.truevisionnews.com]** )** അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് മോര്. എളുപ്പത്തിൽ കറിയാക്കാനും സംഭാരമാക്കാനുമൊക്കെ കഴിയുന്നത് കൊണ്ടും വേനൽചൂടിനെ പ്രതിരോധിക്കാനും ബെസ്റ്റാണ് മേര്. പാലിനേക്കാൾ കലോറി കുറവും കാത്സ്യം, മ​ഗ്നീഷ്യം എന്നിവയാൽ സമ്പന്നവുമാണ് മോര്.

## Article Content

**( **[www.truevisionnews.com]** )** അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് മോര്. എളുപ്പത്തിൽ കറിയാക്കാനും സംഭാരമാക്കാനുമൊക്കെ കഴിയുന്നത് കൊണ്ടും വേനൽചൂടിനെ പ്രതിരോധിക്കാനും ബെസ്റ്റാണ് മേര്. പാലിനേക്കാൾ കലോറി കുറവും കാത്സ്യം, മ​ഗ്നീഷ്യം എന്നിവയാൽ സമ്പന്നവുമാണ് മോര്.

മോര് കറിയെന്നാൽ തേങ്ങ അരച്ച് വയ്‌ക്കുന്നതാണ്. അല്ലെങ്കിൽ മോര് കാച്ചിയതെന്ന് പറയും. എന്നാൽ തേങ്ങ ചേർക്കാതെ, അരയ്‌ക്കാതെ രുചിയിൽ കുറുകിയ മോര് കറി വച്ചാലോ? അതും വെള്ളരിക്കയിട്ട്.. കിടിലൻ റെസിപ്പി ഇതാ..

**ചേരുവകൾ‌**

വെള്ളരിക്ക അരിഞ്ഞത്- 2 കപ്പ്

തൈര് – 1 കപ്പ്

കടുക്

ഉലുവ

ജീരകപ്പൊടി-കാൽ ടീസ്പൂൺ

ചുവന്ന മുളക്- 3

പച്ചമുളക്-4

കറിവേപ്പില

വെള്ളം – ഒരു കപ്പ്

വെളിച്ചെണ്ണ

കായം പൊടി- കാൽ ടീസ്പൂൺ

മഞ്ഞൾപ്പൊടി-കാൽ ടീസ്പൂൺ

മുളകുപ്പൊടി- കാൽ ടീസ്പൂൺ

**തയ്യാറാക്കേണ്ട വിധം**

കുക്കുമ്പർ, കറിവേപ്പില, പച്ചമുളക്, മഞ്ഞൾപ്പൊടി, ഉപ്പ്, വെള്ളം എന്നിവ കുക്കറിൽ വേവിച്ചെടുക്കുക. മൂന്ന് വിസിൽ അടിപ്പിക്കുക. തണുത്ത ശേഷം കുക്കറിന്റെ മൂടി തുറന്ന് ജീരകപ്പൊടി ചേർത്ത് തിളപ്പക്കുക. കട്ട കളഞ്ഞ തൈര് ചേർത്ത് യോജിപ്പിക്കുക.

ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കുക. പിന്നാലെ ഉലുവ ചേർത്ത് തവിട്ട് നിറം ആകും വരെ വഴറ്റുക. വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർക്കുക. പിന്നാലെ കായം പൊടിയും മുളക് പൊടിയും ചേർക്കുക. തീ ഓഫ് അണച്ചശേഷം ഇത് തിളപ്പിച്ച വച്ചിരിക്കുന്ന മോരിലേക്ക് ചേർത്ത് കൊടുക്കുക. അഞ്ച് മിനിറ്റ് അടച്ചുവയ്‌ക്കുക. മോരുകറി റെഡി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323586/for-today-meal-let-prepare-a-delicious-short-and-delicious-curd-curry )