---
title: "പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ഗ്യാലറി തകര്‍ന്നുവീണു; പതിനാറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്"
english_title: "Temporary gallery collapses at St. Thomas College grounds in Pala sixteen students injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323543/temporary-gallery-collapses-at-st-thomas-college-grounds-in-pala-sixteen-students-injured"
published_at: "2025-10-31T10:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690447a242eb7_i.jpg"
keywords: []
---

# പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ഗ്യാലറി തകര്‍ന്നുവീണു; പതിനാറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

> **Lead Summary:** **കോട്ടയം: ( **[www.truevisionnews.com]** )** ഗാലറി തകർന്ന് പതിനാറോളം വിദ്യാർഥികൾക്ക് പരിക്ക്. പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിൽ താൽക്കാലിക ഗാലറിയാണ് തകർന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ഗാലറി തകര്‍ന്നത്. എൻസിസി- എൻഎസ്എസ് വിദ്യാർഥികൾക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്. ഇവരെ പാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സർദാർ വല്ലഭായി പട്ടേലിന്‍റെ ജന്മ വാർഷികത്തോടനുബന്ധിച്ച് പരിപാടിക്ക് ഒരുങ്ങുന്നതിനിടയാണ് അപകടം. താല്‍ക്കാലികമായി നിര്‍മിച്ച ഗാലറിയാണ് ഇത്.

## Article Content

**കോട്ടയം: ( **[www.truevisionnews.com]** )** ഗാലറി തകർന്ന് പതിനാറോളം വിദ്യാർഥികൾക്ക് പരിക്ക്. പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിൽ താൽക്കാലിക ഗാലറിയാണ് തകർന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ഗാലറി തകര്‍ന്നത്. എൻസിസി- എൻഎസ്എസ് വിദ്യാർഥികൾക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്. ഇവരെ പാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സർദാർ വല്ലഭായി പട്ടേലിന്‍റെ ജന്മ വാർഷികത്തോടനുബന്ധിച്ച് പരിപാടിക്ക് ഒരുങ്ങുന്നതിനിടയാണ് അപകടം. താല്‍ക്കാലികമായി നിര്‍മിച്ച ഗാലറിയാണ് ഇത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323543/temporary-gallery-collapses-at-st-thomas-college-grounds-in-pala-sixteen-students-injured)