---
title: "നടുക്കം....! കോഴിക്കോട് എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടി രണ്ടുതവണ പീഡനത്തിനിരയായി; മെഡിക്കല്‍ റിപ്പോര്‍ട്ട്"
english_title: " The girl who went missing from Kozhikode Entry Home was raped twice Medical report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323490/the-girl-who-went-missing-from-kozhikode-entry-home-was-raped-twice-medical-report"
published_at: "2025-10-30T21:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69038cbc99bb5_EE.jpg"
keywords: []
---

# നടുക്കം....! കോഴിക്കോട് എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടി രണ്ടുതവണ പീഡനത്തിനിരയായി; മെഡിക്കല്‍ റിപ്പോര്‍ട്ട്

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) ** കോഴിക്കോട് എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടി രണ്ടുതവണ പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊലിസ് കണ്ടെത്തി തിരികെയെത്തിച്ചപ്പോള്‍ കുട്ടി നല്‍കിയ മൊഴിയിലും വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിലും പീഡനത്തിന് ഇരയായതായുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലിസ് പോക്‌സോ വകുപ്പ് പ്രകാരം 2 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) ** കോഴിക്കോട് എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടി രണ്ടുതവണ പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊലിസ് കണ്ടെത്തി തിരികെയെത്തിച്ചപ്പോള്‍ കുട്ടി നല്‍കിയ മൊഴിയിലും വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിലും പീഡനത്തിന് ഇരയായതായുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലിസ് പോക്‌സോ വകുപ്പ് പ്രകാരം 2 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

കുട്ടി കഴിഞ്ഞ കുറച്ചു നാളുകളായി വെള്ളിമാട് കുന്നിലുള്ള എന്‍ട്രി ഹോമിലാണ് കഴിഞ്ഞിരുന്നത്. അവിടെ നിന്ന് സ്‌കൂളില്‍ പോവുകയും ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. കാണാതായതിന് ശേഷം എന്‍ട്രി ഹോമില്‍ നിന്ന് പൊലീസില്‍ വിവരമറിയിച്ചിരുന്നു.

കുട്ടിയെ കണ്ടെത്തുകയും ചെയ്തു. മൊഴിയെടുത്തപ്പോള്‍ കുട്ടി ഈ വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വൈദ്യ പരിശോധനയിലും ഇത് തെളിഞ്ഞു. പെണ്‍കുട്ടിയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. എന്‍ട്രി ഹോം പോലുള്ള സ്ഥാപനത്തിലെ പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായെന്നതാണ് ഗുരുതരമായ കാര്യം. വെള്ളയില്‍ ഭാഗത്ത് വച്ചാണ് കുട്ടിക്കെതിരെ അതിക്രമമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323490/the-girl-who-went-missing-from-kozhikode-entry-home-was-raped-twice-medical-report)