---
title: "അമ്മയെ പറഞ്ഞാൽ  ശമിക്കില്ല.....; അമ്മയെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ മകന്‍ അയല്‍വാസിയെ അടിച്ചുകൊന്നു"
english_title: "A son beat his neighbor to death for insulting his mother."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323476/a-son-beat-his-neighbor-to-death-for-insulting-his-mother"
published_at: "2025-10-30T19:42:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690372a2972bf_crime.jpg"
keywords: []
---

# അമ്മയെ പറഞ്ഞാൽ  ശമിക്കില്ല.....; അമ്മയെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ മകന്‍ അയല്‍വാസിയെ അടിച്ചുകൊന്നു

> **Lead Summary:** അമ്മയെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ മകന്‍ അയല്‍വാസിയെ അടിച്ചുകൊന്നു. ബെംഗളൂരു ഉള്ളാല്‍ ഉപനഗര രാമചന്ദ്രപ്പ ലേഔട്ടില്‍ താമസിക്കുന്ന കാര്‍ത്തിക്കാണ് അയല്‍വാസി അവിനാശിനെ കമ്പിവടികൊണ്ട് അടിച്ചുകൊന്നത്.

## Article Content

അമ്മയെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ മകന്‍ അയല്‍വാസിയെ അടിച്ചുകൊന്നു. ബെംഗളൂരു ഉള്ളാല്‍ ഉപനഗര രാമചന്ദ്രപ്പ ലേഔട്ടില്‍ താമസിക്കുന്ന കാര്‍ത്തിക്കാണ് അയല്‍വാസി അവിനാശിനെ കമ്പിവടികൊണ്ട് അടിച്ചുകൊന്നത്.

അമ്മ സുമംഗലയെ വീട്ടിലെത്തി അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് കാര്‍ത്തിക് കൊല നടത്തിയത്. അവിനാശ് വീട്ടില്‍ വന്ന് അസഭ്യം പറയുമ്പോള്‍ കാര്‍ത്തിക് അവിടെയുണ്ടായിരുന്നില്ല. എന്നാല്‍ സുമംഗല ഫോണില്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് അവിടെയെത്തുകയും അവിനാശിനെ തലയ്ക്കടിച്ചു വീഴ്ത്തുകയുമായിരുന്നു. അവിനാശ് ഉടന്‍ തന്നെ മരിച്ചു. പിന്നീട് കാര്‍ത്തിക് തന്നെ പോലീസില്‍ വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323476/a-son-beat-his-neighbor-to-death-for-insulting-his-mother)