---
title: " ഹൃദയാഘാതം മൂലം യുവതി മരിച്ചു; അന്ത്യം നാളെ വിവാഹം നടക്കാനിരിക്കെ "
english_title: "A woman died of a heart attack the day before her wedding in Chikkamagaluru, Karnataka."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323470/a-woman-died-of-a-heart-attack-the-day-before-her-wedding-in-chikkamagaluru-karnataka"
published_at: "2025-10-30T19:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69036e8556cb3_dead.jpg"
keywords: []
---

#  ഹൃദയാഘാതം മൂലം യുവതി മരിച്ചു; അന്ത്യം നാളെ വിവാഹം നടക്കാനിരിക്കെ 

> **Lead Summary:** വിവാഹത്തലേന്ന് യുവതി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കര്‍ണാടകയിലെ ചിക്കമഗളൂരു അജ്ജംപുര താലൂക്കില്‍ വ്യാഴാഴ്ചയാണ് സംഭവം. അജ്ജംപുര സൊല്ലാപുര സ്വദേശിനിയായ ശ്രുതിയാണ് വിവാഹത്തലേന്ന് മരിച്ചത്.

## Article Content

വിവാഹത്തലേന്ന് യുവതി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കര്‍ണാടകയിലെ ചിക്കമഗളൂരു അജ്ജംപുര താലൂക്കില്‍ വ്യാഴാഴ്ചയാണ് സംഭവം. അജ്ജംപുര സൊല്ലാപുര സ്വദേശിനിയായ ശ്രുതിയാണ് വിവാഹത്തലേന്ന് മരിച്ചത്.

വെള്ളിയാഴ്ചയാണ് ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. തരിക്കേരേ സ്വദേശിയായ ദിലീപാണ് പ്രതിശ്രുതവരന്‍. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ശ്രുതിയുടെ അപ്രതീക്ഷിത വിയോഗം.

വ്യാഴാഴ്ച യുവതിയുടെ രക്തസമ്മര്‍ദം താഴ്‌ന്നെന്നും ഇതിനുപിന്നാലെ ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചെന്നുമാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ അജ്ജംപര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323470/a-woman-died-of-a-heart-attack-the-day-before-her-wedding-in-chikkamagaluru-karnataka)