---
title: "മുനമ്പത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ഊർജിതം "
english_title: "Eighth grade students missing in Munambath, says Para"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323468/eighth-grade-students-missing-in-munambath-says-para"
published_at: "2025-10-30T19:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69036b01d6ab2_missing.jpg"
keywords: []
---

# മുനമ്പത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ഊർജിതം 

> **Lead Summary:** മുനമ്പത്ത് സ്കൂൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. ആൻലിയ, അഭിനന്ദന പവിത്ര എന്നീ കുട്ടികളെയാണ് കാണാതായത്. എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായതെന്ന് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ നടത്തി വരികയാണ്. സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.

## Article Content

മുനമ്പത്ത് സ്കൂൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. ആൻലിയ, അഭിനന്ദന പവിത്ര എന്നീ കുട്ടികളെയാണ് കാണാതായത്. എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായതെന്ന് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ നടത്തി വരികയാണ്. സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.

അതേസമയം തെങ്ങ് കടപുഴകി വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. കൂറ്റനാട് പൂവക്കോട് സ്വദേശി ഹക്കീമിനാണ് (40) പരിക്കേറ്റത്. പാലക്കാട് കൂറ്റനാട് വാവനൂരിലാണ് സംഭവം. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്.

ഓടിക്കൊണ്ടിരിക്കുന്നതിനിടെ സ്കൂട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ ഹക്കീമിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഹക്കീമിനെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323468/eighth-grade-students-missing-in-munambath-says-para)